Wednesday, June 19, 2024 3:05 pm

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് ഓഗസ്‌റ്റ് 29 ലേക്ക് മാറ്റിയത്. മല്ലിയുടെ അപേക്ഷയും മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ഫയലിൽ സ്വീകരിച്ചു. മധുവധക്കേസ് വിചാരണ വേളയിലായിരുന്നു അമ്മ മല്ലിയെയും സഹോദരിയെയും രണ്ട് പേർ ഭീഷണിപ്പെടുത്തിയത്. മുക്കാലിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രം നടത്തിപ്പുകാരായ അബ്ബാസ്, ഷിഫാൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. മധു വധക്കേസിൽ നിന്ന് പിന്മാറണമെന്നും പിന്മാറിയില്ലെങ്കില്‍ ജീവനോടെ കാണില്ലെന്നും പറഞ്ഞ് ഷിഫാന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മല്ലിയമ്മയുടെ പരാതി. കേസില്‍ നിന്ന് പിന്മാറാന്‍ 40 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു.

ഭീഷണിക്കേസിൽ വിചാരണ ആരംഭിക്കാനിരിക്കേയാണ് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ കേസിന്റെ വിചാരണ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മല്ലി അപേക്ഷ നൽകിയത്. അതേസമയം മല്ലിയുടെ അപേക്ഷ പുനഃപരിശോധിക്കുമെന്ന് മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ജഡ്ജി ജോമോൻ ജോൺ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി മണ്ണാർക്കാട് സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.ജയൻ ഹാജരായി. കേസിൽ പ്രതി അബ്ബാസിൻറെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭ സ്പീക്കറുടെ കാര്യത്തിൽ സമവായത്തിലെത്താനാകാതെ എൻഡിഎ

0
ദില്ലി : ലോക്സഭ സ്പീക്കറുടെ കാര്യത്തിൽ സമവായത്തിലെത്താനാകാതെ എൻഡിഎ. സ്പീക്കർ സ്ഥാനാർത്ഥിയെ...

അന്താരാഷ്ട്ര യോഗദിനാചരണം കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്യും

0
കോഴഞ്ചേരി : പത്തനംതിട്ട ജില്ലയിലെ 'പ്രാണയോഗ' ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ജൂൺ 21ന് കോഴഞ്ചേരി...

കൊച്ചിയിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കി ഗ്രാഫിറ്റി ; അന്വേഷണം ആരംഭിച്ച് പോലീസ്

0
മരട് : കൊച്ചി നഗരത്തിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കുന്ന ഗ്രാഫിറ്റികള്‍ക്കു...

മന്ത്രി വീണ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫിന്‍റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു

0
പത്തനംതിട്ട : മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട...