കോതമംഗലം : കോതമംഗലത്ത് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാലമറ്റം ഇഞ്ചതൊട്ടി പഴുക്കാളിൽ വീട്ടിൽ ബേസിൽ ജോയി (25), സഹോദരൻ ആൽബിൻ ജോയ് (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവും പ്രതികളുടെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ അഖിലും തമ്മിൽ ബുധനാഴ്ച ചീക്കോട് പ്രവർത്തിക്കുന്ന ബാറിന് സമീപം വെച്ചുണ്ടായ വഴക്കിനെ തുടർന്നാണ് യുവാവിനെ ആക്രമിച്ചത്.
അഖിൽ കോട്ടയം മെഡിക്കൽ കോളേജിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി.ബിജോയ്, എസ്.ഐ എം.എം.റജി, എ.എസ്.ഐമാരായ കെ.എം.സലിം, വി.എം.രഘുനാഥ്, എസ്.സി.പി.ഒ മാരായ കെ.കെ.അനീഷ്, എൻ.നിസാന്ത്കുമാർ, സി.പി.ഒ കെ.റ്റി.നിജാസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.