തിരുവനന്തപുരം : 2018 ൽ പട്ടിക ജാതികാരനായ പനവൂർ സ്വദേശി സ്ഥിരമായി പേരയം മുക്കമ്പാല കാവിൽ കയറി ശരണം വിളിച്ച് അമ്പലത്തിൽ കയറി തൊഴുതു എന്ന കാരണത്താൽ ഉന്നതകുലജാതിക്കാരായ പേരയം സ്വദേശികളായ വിനോദ്, ബിജു, സുബി നായർ, അഭയ്, അനീഷ്, അനു എന്നിവർക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം പാലോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും തിരുവനന്തപുരം ജില്ലയിലെ SC/ST കേസുകൾ കൈകാര്യം ചെയ്യുന്ന ഏക കോടതിയായ നെടുമങ്ങാട് Sc/ St പ്രത്യേക കോടതി ജഡ്ജി ഷാജഹാൻ വെറുതെ വിട്ടു.
നെടുമങ്ങാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ആയിരുന്ന സുജിത്ത് ദാസ് ഐപിഎസ്, നെടുമങ്ങാട് ഡിവൈഎസ്പി ആയിരുന്ന ബി അനിൽകുമാർ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് നിരവധി രേഖകൾ പരിശോധിച്ചതിന് ശേഷം 16 സാക്ഷികളെയും വെറുതേവിട്ടുള്ള വിധി പറഞ്ഞത്. ജാതി അധിക്ഷേപം നടത്തി ക്രൂരമായ മർദനം പ്രതികൾ നടത്തി എന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി വിധി പറഞ്ഞത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ സറീന എസ് ഇടമരത്ത്, അനീസ് റഷീദ്, ശ്രീജിത്ത് എസ് പൂവച്ചൽ എന്നിവരാണ് ഹാജരായത്.