കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി ബി ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി. പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി. സർക്കാർ സത്യവാങ്മൂലത്തിനുള്ള മറുപടി നൽകാൻ കൂടുതൽ സാവകാശം വേണം എന്ന് ഹർജികാരൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
100 കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. വായ്‌പ്പാ തട്ടിപ്പ് ഗുരുതരമെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് ഉണ്ട്. നൂറ് കോടിയിൽ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തൽ.