Saturday, July 5, 2025 5:59 pm

മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി. മുന്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ഡി.പി സിങ് ഉള്‍പ്പെടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ 36 പേര്‍ക്കെതിരെ കേസെടുത്തു. ഡി.പി സിങ് ഇപ്പോള്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ചാന്‍സലറാണ്. 2018-2012 വരെ യുജിസി തലവനായിരുന്നു അദ്ദേഹം. എഫ് ഐ ആര്‍ പ്രകാരം, ദേശീയ മെഡിക്കല്‍ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യാഗസ്ഥരും രാജ്യത്തുടനീളമുള്ള സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രതിനിധികളുമാണ് മറ്റ് പ്രതികള്‍.

രഹസ്യ റെഗുലേറ്ററി വിവരങ്ങള്‍ അനധികൃതമായി പങ്കിടല്‍, നിയമപരമായ പരിശോധനകളില്‍ കൃത്രിമം കാണിക്കല്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വ്യാപകമായ കൈക്കൂലി വാങ്ങലുകള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെയുള്ള കേസ്. പരിശോധനാ ഷെഡ്യൂളുകള്‍, മൂല്യനിര്‍ണയം നടത്തുന്നവരുടെ പേരുകള്‍, ഇന്റേണല്‍ മാര്‍ക്കുകള്‍ എന്നിവ പ്രതികള്‍ ചോര്‍ത്തിയ രേഖകളില്‍ ഉള്‍പ്പെടുന്നുവെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജ ഫാക്കല്‍റ്റി അംഗങ്ങളെ വിന്യസിക്കുക, വ്യാജ രോഗികളെ പ്രവേശിപ്പിക്കുക, ബയോമെട്രിക് ഹാജര്‍ സംവിധാനങ്ങളില്‍ കൃത്രിമം കാണിക്കുക, അനുകൂല റിപ്പോര്‍ട്ടുകള്‍ക്കായി അധികൃതര്‍ക്ക് കൈക്കൂലി നല്‍കുക എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് മെഡിക്കല്‍ കോളജുകളില്‍ പ്രതികള്‍ അനുവദിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി...

കേരളത്തില്‍ വികസനത്തിന്‍റെ അടിത്തറ പാകിയത് ലീഡര്‍ കെ. കരുണാകരന്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കേരളത്തില്‍ വികസനത്തിന്‍റെ അടിത്തറ പാകിയത് ലീഡര്‍ കെ. കരുണാകരനാണെന്ന്...

പത്തനംതിട്ട മാർത്തോമാ സ്ക്കൂൾ 95 ബാച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമവും...

0
പത്തനംതിട്ട : മാർത്തോമാ സ്ക്കൂൾ 95 ബാച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന പൂർവ്വ...

സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗത്തിൽ...