ന്യൂഡൽഹി : കൂടുതൽ വാക്സീനുകൾ എത്തുന്നതോടെ ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി ഡോസ് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. ജൂലൈയിൽ ഏകദേശം 20 കോടി ഡോസ് വാക്സീൻ (10 കോടി കോവിഷീൽഡ്, 7.5 കോടി കോവാക്സിൻ, 2.5 കോടി സ്പുട്നിക്) ലഭ്യമാക്കുമെന്നാണ് നിലവിലെ കണക്ക്.
ഓഗസ്റ്റില്‍ 25 കോടി ഡോസ് ലഭ്യമാക്കാനാണ് പദ്ധതി. സർക്കാർ വഴിയുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പു പരിപാടിയിലേക്ക് ജൂൺ മാസം 12 കോടി ഡോസ് ഉറപ്പാക്കിയതായി ആരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇതിൽ 6.09 കോടി ഡോസ് 45 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ളതാണ്. ശേഷിക്കുന്ന 5.86 കോടി ഡോസ് കമ്പനികളിൽനിന്നു സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി ലഭ്യമാകുമെന്നും കേന്ദ്രം അറിയിച്ചു.