കൊച്ചി: ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തിൽനിന്ന് ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതരുടെ ബാങ്ക് വായ്പകൾ ഈ വകുപ്പുപ്രകാരം എഴുതിത്തള്ളുന്ന കാര്യത്തിൽ നിലപാടറിയിക്കാൻ ഏപ്രിൽ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, വകുപ്പ് 13 ഒഴിവാക്കി നിയമത്തിൽ ഭേദഗതിവരുത്തി മാർച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. പക്ഷേ ഭേദഗതി വരുത്തിയകാര്യം ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ദുരന്തനിവാരണ വിഭാഗത്തെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചത് മേയ് 15-നാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടർ സെക്രട്ടറി ചന്ദൻ സിങ്ങാണ് സത്യവാങ്മൂലം നൽകിയത്. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതരുടെ വായ്പ ഇത്തരത്തിൽ എഴുതിത്തള്ളാനാകില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം എഴുതിത്തള്ളുന്നതു പരിഗണിക്കാത്തതിനെ കോടതി നേരത്തേ വിമർശിച്ചിരുന്നു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാൻ ആർബിഐക്ക് അധികാരമില്ലെങ്കിലും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് (എൻഡിഎംഎ) ദുരന്തനിവാരണ നിയമത്തിന്റെ 13–ാം വകുപ്പ് പ്രകാരം അധികാരമുണ്ടെന്നായിരുന്നു ഡിവിഷൻ ബെഞ്ച് നേരത്തേ ചൂണ്ടിക്കാട്ടിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.