Friday, May 16, 2025 10:00 am

കേന്ദ്രസര്‍ക്കാര്‍ നിൽക്കുന്നത് കലാപകാരികൾക്കൊപ്പം ; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മത ന്യൂന പക്ഷങ്ങളെ ആക്രമിക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. കലാപങ്ങൾക്ക് ഇരയായവർക്കൊപ്പമല്ല മറിച്ച് കലാപകാരികൾക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ നിന്നത്. ഇതിന്റെ തുടർച്ചയായിട്ടാണ് ന്യൂനപക്ഷം എന്നൊന്നില്ലെന്ന് ആര്‍എസ്എസ് പറയുന്നത്. രാജ്യത്ത് ഹിന്ദുക്കൾ മാത്രമേയുള്ളൂവെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ പറയുന്നത്. നിയമത്തിന് മുന്നിൽ രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും തുല്യ പരിഗണന എന്നാണ് ഭരണഘടന പറയുന്നത്. അല്ലാതെ രാജ്യത്തെ പൗരന്മാർക്ക് തുല്യപരിഗണന എന്നല്ല. ഇതിനെയെല്ലാം അട്ടിമറിക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്. ഏകീകൃത വ്യക്തി നിയമം മുസ്ലീങ്ങളെ മാത്രമല്ല പല ജനവിഭാഗങ്ങളെയും ബാധിക്കുന്നതാണ്. രാജ്യത്തിന്റെ തകർച്ചയാകും ഇതിന്റെ ഫലം. എന്തും ചെയ്യുകയെന്ന മാനസികാവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍.

അന്വേഷണ ഏജൻസികളെ അതിനായി ഉപയോഗിക്കുകയാണ്. കെജ്രിവാളിനെതിരായത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ഒരാളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. അത് മാപ്പുസാക്ഷിയുടെ മൊഴിയാണ്. അതുപോലും സമ്മര്‍ദ്ദം ചെലുത്തി പറയിപ്പിച്ചതാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര ഏജൻസികൾ ബിജെപിക്കാരല്ലാത്തവർക്കെതിരെ രാജ്യത്ത് കേസ് എടുക്കുകയാണ്. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. തങ്ങളുടെ നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ അവർ കേന്ദ്ര സർക്കാരിനെതിരെ വരുന്നു. മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കൾക്കെതിരെ നടപടി വരുമ്പോൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നു.

കെജ്രിവാൾ ഒരു ഉദാഹരണമാണ്. കെജരിവാളിനെതിരെ കൂടുതൽ നടപടി വേണമെന്ന് ആദ്യ ഘട്ടത്തിൽ ആവശ്യപ്പെട്ടത് കോൺഗ്രസാണ്. കഴിഞ്ഞ ദിവസം റാലിയിൽ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ ഇരിക്കുന്നത് കണ്ടു. തങ്ങൾക്ക് മുൻ നിലപാടിൽ തെറ്റ് പറ്റിയെന്ന് കോൺഗ്രസ് നേതാക്കളാരും പറഞ്ഞുകേട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ കുബേര ; ജില്ലയില്‍ പിടിയിലായത് മൂന്നുപേര്‍

0
പത്തനംതിട്ട : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ 'ഓപ്പറേഷൻ...

രാജ്യത്തെ ആദ്യ ഹരിത ഫ്ലോട്ടിങ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് കൊച്ചിയിൽ

0
കൊച്ചി: രാജ്യത്തെ ആദ്യ ഹരിത ഫ്ലോട്ടിങ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് കടമക്കുടി ഗ്രാമപ്പഞ്ചായത്തിന്...

ഓപ്പറേഷൻ സിന്ദൂറിനെ സംശയിച്ച് കർണാടക കോൺഗ്രസ് എംഎൽഎ

0
ബെംഗളൂരു : പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ സംശയിച്ച് കർണാടക...

ഏഴംകുളം അമ്പല ജംഗ്ഷനിലെ നടപ്പാത നിർമ്മാണത്തിൽ അപാകത ആരോപിച്ച് ജനങ്ങള്‍

0
ഏഴംകുളം : ഏഴംകുളം അമ്പല ജംഗ്ഷനിലെ നടപ്പാത നിർമ്മാണത്തിൽ അപാകതയുണ്ടെന്ന്...