തിരുവനന്തപുരം : സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.മഴയുടെ തീവ്രത രണ്ടുദിവസമായി കുറവാണ്. ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
കടലാക്രമണ സാഹചര്യത്തിലെ ജാഗ്രതാനിര്‍ദേശം
കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളപ്പോള്‍ അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കണം.
വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണം, മത്സ്യബന്ധനത്തിലേര്‍പ്പെടരുത്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഒഴിവാക്കണം.
മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിവെച്ച് സൂക്ഷിക്കണം.