Friday, April 11, 2025 3:39 pm

ആശ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആശ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആശ സമരം തീരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ സമരം നടത്തുന്നവർക്കും അതിന് താത്പര്യം വേണ്ടേ? ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളം. സമരം ആർക്കെതിരെ ചെയ്യണം എന്ന് സമരക്കാർ ആലോചിക്കണം. വേതനം കൂട്ടിയ സംസ്ഥാനത്തിന് എതിരെ വേണോ അതോ ഒന്നും കൂട്ടാത്ത കേന്ദ്രത്തിനെതിരെ സമരം വേണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 26125 ആശമാരുണ്ട്. 95% ആശമാർ സമരത്തിൽ ഇല്ല. ചെറിയ വിഭാഗം ആയത് കൊണ്ട് സമരത്തെ സർക്കാർ അവഗണിച്ചില്ല. അഞ്ച് വട്ടം സമരക്കാരുമായി ചർച്ച നടത്തി. സമര സമിതി ഉന്നയിച്ച പല ആവശ്യങ്ങളും നടപ്പാക്കി. ഉപാധി രഹിത ഓണറേറിയം ചർച്ചയുടെ അടിസ്ഥാനത്തിൽ നടപ്പാക്കി. വേതന കുടിശ്ശിക തീർത്തു.

21000 ഓണറേറിയം നൽകിയാലേ പിന്മാറൂ എന്നാണ് സമര സമിതിയുടെ നിലപാട്. അനുകൂല സാഹചര്യം ഉണ്ടായാൽ ആ ആവശ്യം പരിഗണിക്കും. ഓണറേറിയം കൂട്ടുന്നത് പഠിക്കാൻ സമിതിയെ വെക്കാമെന്ന് ഉറപ്പ് നൽകിയതാണ്. എന്നിട്ടും സമരം തുടരുകയാണ്. ആശമാരോട് സർക്കാരിന് ഒരു വിരോധവുമില്ല. സർക്കാരിന് വാശിയുമില്ല. സമരം അവസാനിപ്പിക്കുകയാണ് സമരക്കാർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വഖഫ് നിയമഭേദഗതി ബിൽ ഉയർത്തി മുനമ്പത്തുകാരെ ബിജെപി കബളിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുനമ്പത്ത് വർഷങ്ങളായി താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നാണ് സർക്കാർ നിലപാട്. അതിനായി കമ്മീഷൻറെ പ്രവർത്തനവുമായി മുന്നോട്ട് പോകും. ബിജെപിയുടെ കൃസ്ത്യൻ പ്രേമം കാപട്യമാണെന്ന് വ്യക്തമാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തകഴി സാഹിത്യോത്സവം തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി. സ്കൂളിൽ തുടങ്ങി

0
തകഴി : ഏഴുദിവസം നീളുന്ന തകഴി സാഹിത്യോത്സവം തകഴി ശിവശങ്കരപ്പിള്ള...

മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി

0
കോഴിക്കോട് :  താമരശ്ശേരി പത്താം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ...

കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു

0
കോട്ടയം: കോട്ടയം എരുമേലിയിൽ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എരുമേലി...

ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍...