Tuesday, April 15, 2025 3:34 pm

ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി ; പറയാത്ത വ്യാഖ്യാനങ്ങൾ നല്‍കരുത്, സ്വർണക്കടത്ത് രാജ്യവിരുദ്ധപ്രവർത്തനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിലെ അഭിമുഖത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിൽ വിശദീകരണം തേടിയ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണര്‍ക്ക് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിയുടെ മറുപടി. തനിക്കൊന്നും മറയ്ക്കാനില്ലെന്നും സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണെന്നും എന്നാൽ താൻ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണ്ണറുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധവും രാജ്ഭവനെ മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി. സ്വർണം കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്വര്‍ണകടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിലും മറുപടിയിൽ പ്രതിഷേധം അറിയിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണ്. വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നൽകാൻ കാലതാമസം ഉണ്ടായത്. ബില്ലുകളിൽ ഒപ്പിടാത്ത ഗവര്‍ണറുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ല.

ഗവര്‍ണറെ അധികാരപരിധിയും മറുപടിയിൽ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണരുടെ രീതി പൊതു സമൂഹം അംഗീകരിക്കില്ലെന്നും മറുപടിയിൽ പറഞ്ഞു. കേരള പോലീസിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് അന്വേഷണ വിവരങ്ങൾ. അത് പ്രകാരമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ ശക്തികൾ സ്വർണ കടത്ത് പണം ഉപയോഗിക്കുന്നതായി പോലീസിന്‍റെ ഔദ്യോഗിക സൈറ്റിലിലില്ല. സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു, നികുതി വരുമാനം കുറയുന്നു എന്ന അർഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്. ഇക്കാര്യം പോലീസ് തന്നെ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട് ഇക്കാര്യത്തിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ശരിയല്ല. സ്വർണകടത്ത് താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; എസ്എഫ്ഐഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി

0
എറണാകുളം : മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ്...

തുവയൂർ വടക്ക് എൻഎസ്എസ് കരയോഗം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു

0
തുവയൂർ വടക്ക് : 696-ാം നമ്പർ എൻഎസ്എസ് കരയോഗം കുടുംബസംഗമവും...

മാന്നാർ നായർസമാജം സ്കൂൾസ് എവർറോളിങ്‌ ട്രോഫി ഫുട്ബോൾ ടൂർണമെന്‍റ് ; ഇരവിപേരൂർ റിവഞ്ചേഴ്സ്...

0
മാന്നാർ : 12-ാമത് മാന്നാർ നായർസമാജം സ്കൂൾസ് എവർറോളിങ്‌ ട്രോഫി ഫുട്ബോൾ...

ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ടല്ലൂർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

0
മുതുകുളം : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ടല്ലൂർ മേഖലാ...