തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ കേരളത്തിലെ എൽഡിഎഫ് സർക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയതായി നിർമിച്ച നവതി സ്‌മാരക സമുച്ചയം നാടിന് സമർപ്പിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016 ൽ എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭസ സംരക്ഷണ യജ്ഞം മിഷൻ പ്രവർത്തനം ആരംഭിച്ചു. എല്ലാവരും ആ പ്രവർത്തനത്തിൽ പങ്കളികളായെന്നും അങ്ങനെ പൊതുവിദ്യാഭാസ രംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളെ പറ്റിയും മുഖ്യമന്ത്രി സംസാരിച്ചു. 5000 കോടി രൂപയാണ് സർക്കാർ വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചതെന്നും. പശ്ചാത്തല സൗകര്യങ്ങളുടെ വികസനം മാത്രമല്ല നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക് ആയി മാറി. സ്കൂളുകളിൽ നല്ല സൗകര്യങ്ങൾ കൂടി വന്നു. ലാബുകൾ ശുചിമുറികൾ ക്ലാസ് റൂമുകൾ എല്ലാം നല്ല രീതിയിൽ നിർമ്മിച്ചുവെന്നും പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ചതിനൊപ്പം തന്നെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയ മറ്റു ഇടപെടലുകളെ പറ്റിയും മുഖ്യമന്ത്രി സംസാരിച്ചു.