Sunday, July 6, 2025 1:11 pm

ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണത് ദേശീയതലത്തിൽ ചർച്ചയാകുന്നു

For full experience, Download our mobile application:
Get it on Google Play

പറ്റ്ന: ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണത് ദേശീയതലത്തിൽ ചർച്ചയാകുന്നു. 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന നാലുവരിപ്പാലം രണ്ടാം തവണവും തകർന്നുവീണതോടെ വൻവിവാദമായി. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. സുൽത്താൻ​ഗഞ്ച്-ഖ​ഗോരിയ ജില്ലകളെ ബന്ധിപ്പിക്കാനായാണ് 1717 കോടി രൂപ വിനിയോഗിച്ച് പാല നിർമാണം ആരംഭിച്ചത്. എന്നാൽ, നിർമാണം തുടങ്ങ് എട്ട് വർഷമായിട്ടും പൂർത്തിയായില്ലെന്ന് മാത്രമല്ല, ഒരു വർഷത്തിനിടെ രണ്ട് തവണ തകർന്നുവീഴുകയും ചെയ്തു. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. മുമ്പ് 2022ലാണ് പാലത്തിന്‍റ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. കൊടുങ്കാറ്റ് വീശിയതാണ് പാലം തകരാൻ കാരണമെന്നാണ് അന്ന് പറഞ്ഞത്.

പാലം തകർന്നുവീണതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിന്റെ 4-5 തൂണുകൾ തകർന്നതായി വിവരം ലഭിച്ചു. ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഭഗൽപൂർ ജില്ലാ മജിസ്‌ട്രേറ്റ് സുബ്രത് കുമാർ സെൻ പറഞ്ഞതായി വാർത്താഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇസ്രയേലില്‍ ജോലിക്കായി പോയ യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

0
സുല്‍ത്താന്‍ബത്തേരി : ഒരു മാസം മുമ്പ് ഇസ്രയേലില്‍ കെയര്‍ ഗിവര്‍ ജോലിക്കായി...

പേരൂർക്കട വ്യാജ മോഷണ പരാതി ; ബിന്ദുവിനെതിരെ മുൻ എസ് ഐ കേസ് എടുത്തത്...

0
തിരുവനന്തപുരം: പേരൂർക്കട വ്യാജ മാല മോഷണ പരാതിയില്‍ ദലിത് യുവതിയായ ബിന്ദുവിനെതിരെ...

മാമ്പഴം കയറ്റുമതി ചെയ്യുന്നതിൽ പ്രതിസന്ധി ; തമിഴ്‌നാട്ടിലെ മാമ്പഴം കേരളത്തിൽ വിപണനം തുടങ്ങി

0
പന്തളം: ഇന്ത്യയിൽനിന്ന് മാമ്പഴം കയറ്റുമതി ചെയ്യുന്നതിൽ പ്രതിസന്ധിയുണ്ടായത് പരിഹരിക്കാൻ ചക്കക്കൂട്ടത്തിന്റെ നേതൃത്വത്തിൽ...

കൃഷ്ണഗിരിയിൽ 13കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
കൃഷ്ണഗിരി : തമിഴ്നാട് കൃഷ്ണഗിരിയിൽ 13കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ...