അടൂർ: കോണ്‍ഗ്രസ് പറക്കോട് മണ്ഡലം കമ്മറ്റിയുടെ നേത്രുത്വത്തില്‍ അടൂർ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുക, തെരുവ് വിളക്കുകൾ കത്തിക്കുക,
ലൈഫ് പദ്ധതിയുടെ ഉപഭോക്തൃ ലിസ്റ്റ് എത്രയുംവേഗം പ്രസിദ്ധീകരിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധസമരം.
ഇടതുപക്ഷ നഗരസഭാ ഭരണത്തിൽ ഭൂരിപക്ഷം വാർഡുകളിലും വികസന മുരടിപ്പാണ്. ലൈഫ് മിഷൻ പദ്ധതിയിൽ ഭൂരഹിത – ഭവന രഹിതർക്ക് നാളിതുവരെ വാസ സ്ഥലം ലഭ്യമാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. മൂന്നൂറോളം അപേക്ഷകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. സ്റ്റേഡിയം നിർമ്മാണം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിനിന്നു. അടൂര്‍ ഇരട്ടപ്പാല നിർമ്മാണത്തിന് ശേഷം നഗരത്തിലെ ഗതാഗതം താറുമാറായെന്നും പഴകുളം മധു പറഞ്ഞു. പ്രതിഷേധ മാർച്ചിന് മണ്ഡലം പ്രസിഡന്റുമാരായ ഷിബു ചിറക്കരോട്ട്, മാതിരംപള്ളി പൊന്നച്ചൻ, എസ്. ബിനു, നിസാർ കാവിളയിൽ, റോയ് തോമസ്, സുരേഷ് കുഴുവിള, അംജദ് അടൂർ, ശ്രീകുമാർ കോട്ടൂർ, നിതീഷ് പന്നിവിഴ, കുഞ്ഞൂഞമ്മ ജോസഫ്, അഖിൽ പന്നിവിഴ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]