Tuesday, May 13, 2025 3:46 am

അറയ്ക്കമൺ ചുട്ടിപ്പാറ റോഡ് സംഗമിക്കുന്നിടത്തെ കലുങ്ക് നിര്‍മ്മാണം ഇഴയുന്നു ; ജനങ്ങള്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് – പെരുന്തേനരുവി റോഡിൽ അറയ്ക്കമൺ ചുട്ടിപ്പാറ റോഡ് സംഗമിക്കുന്നിടത്തെ കലുങ്ക് നിര്‍മ്മാണം അനന്തമായി നീണ്ടുപോകുന്നെന്നു പരാതി. കഴിഞ്ഞ ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ചെങ്കിലും ഇതുവരെയും റോഡ് പൂർണ്ണ തോതിൽ തുറന്നുകൊടുക്കാൻ സാധിച്ചിട്ടില്ല. ഡിസംബറോടെ ഒരു വശം കോണ്‍ക്രീറ്റ് ചെയ്തു മണ്ണിട്ട ശേഷം ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു. എന്നാൽ മറുവശത്തെ പണികൾ ഇനിയും ബാക്കിയാണ്.

കലുങ്ക് വാർത്തു എങ്കിലും വശങ്ങൾ കല്ലുകെട്ടി ബലപ്പെടുത്തിയ ശേഷം മാത്രമേ മണ്ണും മക്കും ഇറക്കി അപ്രോച്ച് റോഡ് ഉറപ്പിക്കാൻ കഴിയുകയുള്ളു. എന്നാൽ കരാറുകാർ നിര്‍മ്മാണം വൈകിപ്പിക്കുന്നുവെന്ന ആക്ഷേപം നാട്ടുകാർ ഉയർത്തുന്നുണ്ട്. കൂടാതെ സമീപ വീടുകൾക്ക് അസഹ്യമായ പൊടിശല്യവും ഉണ്ടാകുന്നതായും പരാതിയുണ്ട്.

വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നതും ബലക്ഷയം സംഭവിച്ചതുമായിരുന്നു. ഇത് പൂർണ്ണമായും പൊളിച്ച ശേഷമാണ് പുതിയത് നിർമ്മാണം ആരംഭിച്ചത്. ഇടിതാങ്ങി ഇല്ലാത്തതുമൂലം നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. റോഡിലെ ഏറ്റവും വളവു കൂടിയ പ്രദേശമായ ഇവിടെ പുതിയ കലുങ്ക് വന്നപ്പോൾ വളവു അല്പംകൂടെ കുറയ്ക്കാൻ കഴിയുമായിരുന്നെങ്കിലും അത് ചെയ്തില്ലെന്നും ആക്ഷേപവുമുണ്ട്. പെരുന്തേനരുവി ടൂറിസവുമായി ബന്ധപ്പെട്ട് നിരവതി ആളുകൾ യാത്ര ചെയ്യുന്ന ഈ റോഡിൽ കലുങ്കിനോട് ചേർന്ന് അപകടങ്ങളും പതിവായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...