റാന്നി: തിരഞ്ഞെടുപ്പ് നടന്ന റാന്നി സർവീസ് സഹകരണ ബാങ്കില്‍ ഭരണം നിലനിര്‍ത്തി സഹകരണ മുന്നണി. സഹകരണ മുന്നണിയോടുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസമാണ് ഈ മികച്ച വിജയത്തിന് കാരണം. 3 വിഭാഗത്തിൽ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിന്നു. നിക്ഷേപ മണ്ഡലത്തിൽ കെ വി ലാൽ, പട്ടികജാതി പട്ടികവർഗ്ഗ മണ്ഡലത്തിൽ എം കെ രാജൻ, 40 വയസ്സിൽ താഴെയുള്ള പൊതുവിഭാഗത്തിൽ ടിങ്കു എബ്രഹാം, 40 വയസ്സിൽ താഴെയുള്ള വനിതാ വിഭാഗത്തിൽ ഷിജി കെ രാജൻ എന്നിവരാണ് വിജയിച്ചത്. സഹകരണ മുന്നണിക്ക് എതിരായി ജനറൽ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഓരോ സ്ഥാനാർത്ഥികൾ മാത്രമാണ് മത്സരിച്ചത്.
ബിജു കുര്യാക്കോസ്, ടി കെ കുര്യൻ, ജോജോ കോവൂർ, ഡോ ബിനു ചാക്കോ, സി എൻ പ്രസാദ്, കെ സി ഗോപിനാഥപിള്ള എന്നിവർ ജനറൽ മണ്ഡലത്തിലും ശശികല രാജശേഖരൻ, ഷീജാ ജോയി, മറിയാമ്മ സാബു എന്നിവർ വനിതാ മണ്ഡലത്തിലും വിജയിച്ചു. യോഗം സിപിഐ(എം) റാന്നി ഏരിയ സെക്രട്ടറി ടി എന്‍ ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം ശരത്ത് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, സി.പി.എം ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം സന്തോഷ് കെ ചാണ്ടി, ജെ രഞ്ജിത്ത്, ബെന്നി പുത്തൻ പറമ്പിൽ, ബിനോയി കുര്യാക്കോസ്, ജിതിൻ രാജ് എന്നിവർ പ്രസംഗിച്ചു.