പത്തനംതിട്ട : അയൽ രാജ്യം സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തെ നമ്മുടെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് ആന്റോ ആന്റണി എം പി. കാശ്മീരിലെ പഹൽഗാമിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചും മരണപെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച യോഗവും മെഴുകുതിരി ദീപം തെളിയിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും അതിനെ ആരു വിചാരിച്ചാലും അടർത്തി മാറ്റാനാകില്ലെന്നും എം.പി പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തിൽ കാശ്മീർ ജനതയെ വിശ്വാസത്തിൽ എടുത്ത് കേന്ദ്ര സർക്കാർ കൂടുതൽ ഗൗരവത്തോടും ജാഗ്രതയോടും പ്രവർത്തിക്കേണ്ട സമയമാണെന്ന് ആന്റോ ആന്റണി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ,
സാമുവൽ കിഴക്കുപുറം കെ. ജാസിംകുട്ടി, ജോൺസൺ വിളവിനാൽ, എം.ആർ ഉണ്ണികൃഷ്ണൻ നായർ, റോജി പോൾ ഡാനിയേൽ, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, നേതാക്കളായ അബ്ദുൾകലാം ആസാദ്, റെജി താഴമൺ, പി.കെ ഇക്ബാൽ, അജിത് മണ്ണിൽ, അൻസർ മുഹമ്മദ് റെനീസ് മുഹമ്മദ്, ടൈറ്റസ് കാഞ്ഞിരമണ്ണിൽ,
ജോമോൻ പുതുപറമ്പിൽ, സജി അലക്സാണ്ടർ, ബിനു മൈലപ്ര, എസ് അഫ്സൽ,
പി. കെ ഗോപി, എം.സുബൈർ, അബ്ദുൾ ഷുക്കൂർ, എം.എ ഷെർഖാൻ, ഹനീഫ താന്നിമൂട്ടിൽ, രാജു വെട്ടിപ്പുറം, ജിനു ഓമല്ലൂർ എന്നിവർ പ്രസംഗിച്ചു.