Sunday, July 6, 2025 5:08 pm

രാജ്യം കാത്തിരുന്ന സ്‌പേസ് ഡോക്കിങ് ദൗത്യം വിജയകരം

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : രാജ്യം കാത്തിരുന്ന സ്‌പേസ് ഡോക്കിങ് ദൗത്യം വിജയകരം. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു. പരീക്ഷണം വിജയിച്ചത് ഇന്ന് രാവിലെ. സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറും കൂട്ടിച്ചേർക്കുന്ന ദൗത്യമാണ് സ്‌പേസ് ഡോക്കിംങ്. ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കുറച്ച് ആണ് ദൗത്യം വിജയകരമാക്കിയത്. ദൗത്യം സാങ്കേതിക കാരണങ്ങളാൽ മുൻപ് രണ്ട് തവണ മാറ്റിവെച്ചിരുന്നു. ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങൾ ഇരുപത് കിലോമീറ്റർ വ്യത്യാസത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്പേഡെക്‌സ് ദൗത്യം.

അറുപത്തിയാറ് ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ഏത് ദിവസം വേണമെങ്കിലും ഡോക്കിങ് നടക്കാമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. 2024 ഡിസംബർ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഐഎസ്ആർഒ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്പേഡെക്‌സ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ഏകദേശം 220 കിലോ ഭാരമുള്ള ചേസർ SDX01, Target SDX02 എന്നീ രണ്ട് പ്രത്യേക ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു. PSLV- c60 ആണ് ചരിത്ര ദൗത്യവുമായി ആകാശത്ത് കുതിച്ചുയർന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് എം.എ ബേബി

0
ന്യൂഡൽഹി: കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ...

മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

0
പാലക്കാട്: മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സമയത്തെ ചൊല്ലിയാണ്...

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ

0
തൃശ്ശൂർ: തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ....

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ

0
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ. സേവാഭാരതി...