ന്യൂഡൽഹി: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏപ്രിലിൽ ഇന്ത്യയിൽ നാല് ഡിഗ്രി വരെ ചൂട് ഉയർന്നതായി ക്ലൈമമീറ്റർ നടത്തിയ പഠനത്തിൽ കണ്ടെത്തി. അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെയും കാലാവസ്ഥാ സംഘടനകളുടെയും കൂട്ടായ്മയാണ് ക്ലൈമമീറ്റർ. പാക്കിസ്ഥാനിലും സമാനസ്ഥിതിയാണെന്ന് പഠനം വ്യക്തമാക്കുന്നു. പതിവിലും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുമുണ്ടായിരുന്നു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടതിനെ തുടർന്ന് മുൻകരുതലിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സാധാരണയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മനുഷ്യപ്രേരിത കാലാവസ്ഥാ വ്യതിയാനമാണ് ഉയർന്ന ചൂടിന്റെ പ്രധാന കാരണമെന്നാണ് ക്ലൈമമീറ്റർ പഠനത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
ഇന്ത്യയിലും പാക്കിസ്ഥാനിലും അനുഭവപ്പെടുന്ന ഉഷ്ണതരംഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രതയാണ് ചൂണ്ടിക്കാട്ടുന്നത്. വർധിച്ചുവരുന്ന ചൂട് മൂലമുണ്ടാകുന്ന രോഗങ്ങൾ, കാർഷിക ഉത്പാദനത്തിൽ നേരിടുന്ന പ്രതിസന്ധി, ഗുരുതരമായ ജലക്ഷാമം തുടങ്ങിയവ നേരിട്ടുള്ള അനന്തരഫലങ്ങളാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. ഏപ്രിൽ രണ്ടാം വാരം 40 ഡിഗ്രി സെൽഷസ് ചൂടാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ 49 ഡിഗ്രി വരെ ചൂട് ഉയർന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് നാല് ഡിഗ്രിയോളം ഉയർന്ന ചൂടാണിത്. ഇതേ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളും ക്രമാതീതമായി വർധിച്ചു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഗണ്യമായി വർധിച്ചത് താപനില ഉയരുന്നതിൽ പ്രധാന കാരണമായി. ഇതോടൊപ്പം കാർബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളുന്നത് കുറച്ചില്ലെങ്കിൽ ഉഷ്ണമേഖലാ പ്രദേശങ്ങൾ വാസയോഗ്യമല്ലാതാകുമെന്നും നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.