തൊഴിലിടങ്ങളിൽ വസ്ത്ര ധാരണതിന് വലിയ പങ്കാണുള്ളത്. ഒട്ടു മിക്ക ഓഫീസുകളിലും ജീവനക്കാർക്ക് യൂണിഫോം പോലുള്ള ഡ്രസ്സ് കോഡുകൾ നിലനില്കുന്നുമുണ്ട്. എന്നാൽ ഈ നിയമങ്ങള്‍ ചിലര്‍ക്ക് മാത്രം ബാധകമല്ലാതെ വരുന്ന അവസ്ഥയും ഉണ്ടാവാറുണ്ടല്ലോ. അത്തരം ഒരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്ന 20 വയസ്സുകാരി സമര്‍പ്പിച്ച പരാതിയും കോടതിയുടെ നടപടിയും ശ്രദ്ധേയമാവുകയാണ്. അമേരിക്കയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്ന എലിസബത്ത് ബെനാസ്സിയെയാണ് സ്പർട്സ് ഷൂ ധരിച്ചു എത്തിയതിനു ജോലിയിൽ നിന്നും പറഞ്ഞു വിട്ടത്. ജോലിക്ക് പ്രവേശിക്കുമ്പോള്‍ 18 വയസ്സുണ്ടായിരുന്ന എലിസബത്ത് സ്ഥാപനത്തിലെ ഡ്രസ് കോഡിനെ പറ്റി അറിയാതെ, സ്പോർട്സ് ഷൂ ധരിച്ചെത്തിയതിന്റെ പേരിൽ മൂന്നുമാസത്തിനുശേഷം ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതേ തുടർന്ന് എലിസബത്ത് നൽകിയ പരാതിയിൽ, കമ്പനിയിൽ നിന്ന് ഏകദേശം ₹31 ലക്ഷം (29,187 പൌണ്ട്) പിഴ ഈടാക്കിയിരിക്കുകയാണ് ക്രോയിഡോണ്‍ ട്രിബ്യൂണ്‍ കോടതി.
എന്നാല്‍ ഇത്തരത്തിൽ ഡ്രസ് കോഡിൽ നിന്ന് വിഭിന്നമായ പാദരക്ഷൾ ധരിച്ചെത്തിയിരുന്ന മറ്റ് ജീവനക്കാരെ കമ്പനി മുൻപ് പുറത്താക്കിയിട്ടില്ലെന്നതാണ് എലിസബത്ത് പറയുന്നത്. 2022 ഓഗസ്റ്റില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ 18 വയസ്സായിരുന്നു എലിസബത്തിൻ്റെ പ്രായം. തന്നെ മാനേജര്‍ പലപ്പോഴും കുട്ടിയായാണ് കണ്ടിരുന്നതെന്നും തന്റെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്തിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. സ്‌പോര്‍ട്ട്‌സ് ഷൂ ധരിച്ച് ഓഫീസിലെത്തുന്നത് താൻ മാത്രമല്ലെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. എന്നാല്‍ മറ്റാരും താന്‍ നേരിട്ടിട്ടുള്ളതു പോലുള്ള ചോദ്യം ചെയ്യല്‍ നേരിട്ടിട്ടില്ലെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന് എലിസബത്തയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എലിസബത്തിനെ ലക്ഷ്യം വെച്ച് കമ്പനി കുറ്റം കണ്ടെത്തിയിരുന്നതായി കോടതി വിലയിരുത്തിയിട്ടുണ്ട്.