മുംബൈ: ഇന്ത്യയില്‍ വൈവാഹിക തര്‍ക്ക കേസുകളിലാണ് ഏറ്റവും രൂക്ഷമായ നിയമ പോരാട്ടം നടക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. വേര്‍പിരിയുന്ന ദമ്പതികള്‍ സ്വന്തം ആസ്തിയായാണ് മക്കളെ കാണുന്നത്. 15 വയസ്സുള്ള മകനെ കാണാൻ അനുവദിക്കണമെന്ന പിതാവിന്‍റെ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ആർ.ഡി ധനുക, ഗൗരി ഗോഡ്‌സെ എന്നിവരുടെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. കുട്ടി അമ്മയ്‌ക്കൊപ്പം തായ്‌ലൻഡിലാണ് താമസിക്കുന്നത്. മകനൊപ്പം ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ അമ്മയ്ക്ക് കോടതി നിര്‍ദേശം നല്‍കി.
“മാതാപിതാക്കളുടെ തർക്കം മൂലം കുട്ടികൾ കഷ്ടപ്പെടുന്ന ദൗർഭാഗ്യകരമായ സംഭവമാണിത്. നമ്മുടെ നാട്ടിൽ വൈവാഹിക തർക്കങ്ങളാണ് ശത്രുതയോടെ ഏറ്റവും രൂക്ഷമായ പോരാട്ടം നടക്കുന്ന വ്യവഹാരം. ദമ്പതികള്‍ മക്കളെ സ്വന്തം ആസ്തിയായി കാണുന്നു. ഇത്തരം കേസുകളിൽ കോടതികളുടെ പങ്ക് നിര്‍ണായകമാണ്. കുട്ടികളുടെ താത്പര്യം പരിഗണിച്ച് തീരുമാനമെടുക്കാന്‍ ദമ്പതികളോട് കോടതി ആവശ്യപ്പെടുന്നു. പരിഗണനയ്ക്ക് വന്ന കേസില്‍ പിതാവിനെ കാണാൻ കുട്ടി ആഗ്രഹിക്കുന്നില്ല. എന്നാൽ സഹോദരങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ കുട്ടിയെ പരിഗണിക്കേണ്ടതുണ്ട്. കുട്ടിയുടെ ചിന്തകളെ മാനിക്കണം”- ബെഞ്ച് പറഞ്ഞു.
വേർപിരിഞ്ഞ ദമ്പതികളുടെ പ്രായപൂര്‍ത്തിയായ മകനും മകളും പിതാവിന്റെ കൂടെയാണ്. 15 വയസ്സുകാരനായ ഇളയ മകന്‍ അമ്മയുടെ കൂടെയാണ്. ഈ മകനെ കാണാന്‍ തന്നെ അനുവദിക്കണമെന്ന് കുടുംബ കോടതി 2020ല്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പിതാവ് വാദിക്കുന്നു. അതിനാല്‍ വേനലവധിക്ക് മകനെ ഇന്ത്യയിലെത്തിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ കോടതിയിലെത്തിയത്. ഇന്ത്യയിലേക്ക് വരാൻ തയ്യാറാണെന്നും എന്നാൽ അവധിക്കാലം തീരുമ്പോള്‍ മകനോടൊപ്പം സുരക്ഷിതമായി തായ്‌ലൻഡിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പ് നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ആവശ്യങ്ങളും കുട്ടിയുടെ ക്ഷേമവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് ആവശ്യമാണെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പരിഗണന നൽകിയില്ലെങ്കിൽ അത് ഭാവിയില്‍ അവനെ ദോഷകരമായി ബാധിക്കും. ദാമ്പത്യ തർക്കം മൂലം മകന് പിതാവിന്റെയും മൂത്ത സഹോദരങ്ങളുടെയും കൂട്ട് നഷ്ടമായെന്നും ബെഞ്ച് പറഞ്ഞു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.