അഗര്‍ത്തല : ത്രിപുരയില്‍ സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു. സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ ബി.ജെ.പിയാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം ആരോപണം. അഗര്‍ത്തലയിലെ സംസ്ഥാന സമിതി ഓഫീസായ ഭാനു സ്മൃതി ഭവന്‍ കൂടാതെ മറ്റൊരു ഓഫീസായ ദശരഥ് ഭവനും തീവെച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഓഫീസുകള്‍ക്ക് മുന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇവിടെ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ചിനിടെയാണ് വ്യാപക അക്രമമുണ്ടായത്.