പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ കേരളത്തിലെ സഹകരണ സംഘങ്ങള്‍ വിശ്വാസ്യതയും സല്‍പേരും നഷ്ടപ്പെടുത്തിയതായി പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. ഒരു കാലത്ത് നമ്മുടെ നാട്ടിലെ സാധാരണക്കാരന്‍റെ അഭയമായിരുന്ന സംഘങ്ങള്‍ സി.പി.എമ്മിന്‍റെ കുല്‍സിത ശ്രമങ്ങളുടെ ഭാഗമായി പ്രതിസന്ധികളെ നേരിടുന്നതായി അദ്ദേഹം ആരോപിച്ചു. നഷ്ടപ്പെട്ട സല്‍പേര് തിരികെ പിടിക്കുവാന്‍ ജീവനക്കാരും സഹകാരികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 37-ാമത് പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്‍റ് ആക്കിനാട്ട് രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജി. രഘുനാഥ്, ബിജിലി ജോസഫ്, യൂണിയന്‍ സംസ്ഥാന ഭാരവാഹികളായ റെജി. പി. സാം, പ്രേം കുമാര്‍ ബി, അര്‍ച്ചന എസ്, ഉഷ ഗോപിനാഥ്, ഓമനക്കുട്ടന്‍ കൊല്ലം, അഖില്‍ ഓമനകുട്ടന്‍, എം.പി. രാജു, സുധീഷ് റ്റി നായര്‍, അനില്‍ സാമുവേല്‍, അനില്‍കുമാര്‍ ബി, സുമേഷ് പി. എസ്, സതീഷ് തോമസ്, മനു സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ പ്രസിഡന്‍റായി ബിജു തുമ്പമണ്ണിനെയും ജനറല്‍ സെക്രട്ടറിയായി അഖില്‍ ഓമനക്കുട്ടനെയും തിരഞ്ഞെടുത്തു.