കോന്നി : കല്ലാറ്റിൽ ജല നിരപ്പ് താഴുമ്പോൾ കടവിലെ ജലനിരപ്പ് ഉയർത്തുന്നതിനായി നിർമ്മിച്ച തടയണ അശാസ്ത്രീയമായി നിർമ്മിച്ചതിനെ തുടർന്ന് ഒലിച്ചുപോയി. ഒരാഴ്ചയോളമായി തടയണ ഇളകി പോയിട്ട്. മുൻപ് മണൽ ചാക്കുകൾ നിറച്ചതിന് ശേഷമായിരുന്നു തടയണ നിർമ്മിച്ചിരുന്നത്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തുഴച്ചിൽ തൊഴിലാളികളെ കൊണ്ട് വനപാലകർ ചാക്ക് നിറപ്പിച്ച് അടുക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ കുറച്ചു കാലങ്ങളായി മണ്ണ് കൂന കൂട്ടി തടയണ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇത് തീർത്തും അശാസ്ത്രീയമായ രീതിയിൽ ചെയ്യുന്നതിനാൽ തന്നെ ചെറിയ ഒരു മഴ പെയ്താൽ പോലും ഇത് ഒഴുകി പോകും. ഈ ഭാഗത്ത് സ്ഥിരം തടയണ വേണം എന്ന ആവശ്യവും നടപ്പായിട്ടില്ല. ശക്തമായ മഴ ലഭിച്ചങ്കിൽ മാത്രമേ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കുട്ടവഞ്ചി സവാരി പൂർണ്ണ തോതിൽ നടത്തുവാൻ കഴിയു. നദിയിലെ ജല നിരപ്പ് താഴ്ന്നാൽ കുട്ടവഞ്ചികൾ കല്ലിൽ ഇടിച്ച് മറിയുവാനുള്ള സാധ്യത ഏറെയാണ്. സ്ഥിരം തടയണ സംവിധാനം മാത്രമാണ് ഇവിടെ ഏക പോം വഴി. സീസൺ സമയത്തും അല്ലാതെയും മികച്ച വരുമാനമാണ് ഇവിടെ ലഭിക്കുന്നത്. എന്നാൽ ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ചുള്ള യാതൊരു വികസന പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നില്ല എന്നതാണ് സത്യം. എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിക്ക് ആണ് നടത്തിപ്പ് ചുമതല. തടയണ നിർമ്മിക്കുവാൻ അധികൃതരുടെ അടിയന്തിര ഇടപെടൽ ആവശ്യമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1