Friday, July 4, 2025 7:33 am

ഇന്ത്യൻ ഭരണഘടന സംരക്ഷിച്ച ദിവസം – ബിനു കുന്നന്താനം

For full experience, Download our mobile application:
Get it on Google Play

മനാമ : ഇന്ത്യയിൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യൻ ഭരണഘടന മാറ്റി എഴുതും എന്ന് പ്രഖ്യാപിച്ച നരേന്ദ്രമോദിക്കും ബിജെപിക്കും ഏറ്റവും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം എന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം അഭിപ്രായപെട്ടു. നാനൂറിൽ അധികം സീറ്റിൽ വിജയിച്ച് വീണ്ടും അധികാരത്തിൽ വരും എന്ന് പ്രഖ്യാപിച്ചു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അങ്ങനെ വിജയിച്ചാൽ ഇന്ത്യൻ ഭരണഘടന തിരുത്തി എഴുതി രാജ്യത്ത് ബി ജെ പിയുടെ വർഗീയ അജണ്ട രാജ്യത്തു നടപ്പിലാക്കാൻ നടത്തിയ ശ്രമങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ്. മുൻ കോൺഗ്രസ്‌ പ്രസിഡന്റ്‌ രാഹുൽ ഗാന്ധി കഴിഞ്ഞ പത്തു വർഷമായി ഏറ്റ അപമാനങ്ങൾ, സത്യം വിളിച്ചു പറഞ്ഞു എന്നതിന്റെ പേരിൽ കോടതിയിൽ നിന്ന് ഉണ്ടായ വിധി, അതിന്റെ മറവിൽ പാർലമെന്റ് ൽ നിന്ന് പുറത്താക്കിയ നടപടികൾ, രാഹുൽ ഗാന്ധി ഏറ്റ മഞ്ഞും, മഴയും, വെയിലും ഒക്കെ ഈ വിജയത്തിന്റെ പിന്നിലെ കാരണങ്ങൾ.

നമ്മുടെ നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാന പൂർണ്ണമായ ജീവിതം ആണ്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനും അതിൽ നിന്ന് മുതലെടുപ്പ് നടത്താനും ആണ് ബി ജെ പി ആഗ്രഹിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി രാജ്യത്തെ കർഷകർ നടത്തിയ ഐതീഹാസികമായ സമരം, തൊഴിൽ ഇല്ലാതെ കഷ്ടപ്പെടുന്ന യുവാക്കൾ, പെട്രോൾ, ഡീസൽ, പാചകവാതകം അടക്കം ദൈനംദിന ജീവിതത്തിൽ ഉണ്ടായ വിലവർധന അടക്കം സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് രാജ്യത്ത് നിലവിൽ ഉള്ളത്. കേരളത്തിൽ മുഖ്യമന്ത്രി നേതൃത്വം കൊടുത്തു നടത്തുന്ന അഴിമതിയും സി പി എം നേതാക്കളുടെ ധാർഷ്യത്തിനും ഏറ്റ തിരിച്ചടിയാണ്. പാവപ്പെട്ട ആളുകളെ നേരിട്ട് ബാധിക്കുന്ന പെൻഷൻ വിതരണം മുടങ്ങിയത്, മാവേലി സ്റ്റോറുകളിൽ അവശ്യസാധങ്ങൾ ലഭിക്കാതെ ഉള്ള അവസ്ഥ, ജനങ്ങളുടെ സൌര്യ ജീവിതത്തെ തകർക്കുന്ന ക്രിമിനലുകളുടെ മുന്നിൽ നിസ്സഹായരായി നില്കുന്ന പോലീസ്, മയക്കുമരുന്ന് മാഫിയകളുടെ അഴിഞ്ഞാട്ടം, റബർ കർഷകർ അടക്കം എല്ലാ കാർഷിക വിഭവങ്ങൾക്ക് ന്യായമായ വില ലഭിക്കാതെ കർഷകർ പ്രതിസന്ധി നേരിടുന്നു. സമസ്ത മേഖലകളിലും ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ സംജാതമാക്കിയ കേന്ദ്ര – കേരള സർക്കാരുകൾക്ക് എതിരെയുള്ള ജനവിധിയാണ് എന്നും ബിനു കുന്നന്താനം അഭിപ്രായപെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ്

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്...

നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും

0
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും. സോണിയ...

ഡാര്‍ക്ക് വെബ് വഴി ഒരു വര്‍ഷത്തിനിടെ ലഹരിയെത്തിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്

0
കൊച്ചി: ഡാര്‍ക്ക് വെബ് വഴിയുളള ലഹരി കച്ചവടത്തിന് അറസ്റ്റിലായ മൂവാറ്റുപ്പുഴ എഡിസന്‍...

വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0
വയനാട് : വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ....