കണ്ണൂർ: ചെങ്ങളായിൽ കണ്ടെത്തിയത് നിധി തന്നെയെന്ന് പുരവസ്തു വകുപ്പ്. 350 വർഷത്തിലധികം പഴക്കമുള്ള ആഭരണങ്ങളും നാണയങ്ങളുമാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരണം. നിധി ശേഖരം ഏറ്റെടുക്കുമെന്നും ആവശ്യമെങ്കിൽ പ്രദേശത്ത് കൂടുതൽ പഠനവും ഖനനവും നടത്തുമെന്നും പുരാവസ്തു വകുപ്പ് അറിയിച്ചു. ശ്രീകണ്ഠപുരം പരിപ്പായിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് അപൂർവ നിധി ലഭിച്ചത്. 1659 കാലഘട്ടം മുതലുള്ള വെനീഷ്യൻ ഡകാറ്റ് ഇനത്തിൽപ്പെട്ട സ്വർണ നാണയങ്ങൾ മുതൽ ആലിരാജയുടെ കണ്ണൂർ പണം വരെയുണ്ട് നിധി ശേഖരത്തിൽ. ഫ്രാൻസിസ്കോ കോഡാന്റെ നാണയങ്ങൾ, വീരരായൻ പണം അഥവാ സാമൂതിരി വെള്ളിനാണയം, ഇൻഡോ- ഫ്രഞ്ച് നാണയങ്ങൾ, പുതുച്ചേരി കോയിനുകൾ തുടങ്ങിയവയാണ് നിധിശേഖരത്തിലുള്ള മറ്റു വസ്തുക്കൾ.
ആർക്കിയോളജി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇ. ദിനേശന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് നിധി പരിശോധിച്ചത്. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്ന നിധി ശേഖരം വിദഗ്ധ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കും. ആവശ്യമെങ്കിൽ നിധി കണ്ടെത്തിയ പ്രദേശത്ത് കൂടുതൽ ഖനനം നടത്താനും ആലോചനയുണ്ട്.
—
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.