പത്തനംതിട്ട : നാറണംമൂഴി പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുക. ജൽ ജീവൻ മിഷൻ പദ്ധതി ഉദ്ഘാടനവും കഴിഞ്ഞ് തുടർ നടപടികൾ സ്വീകരിക്കാത്തതിനെതിരെ ബിജെപി നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും നാറാണമൊഴി പഞ്ചായത്ത് ഓഫീസ് ധർണ്ണയും നടത്തി. ബിജെപി നാറണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് പി കെ കമലാസനന്റെ അധ്യക്ഷതയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബിനുമോൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
ബിജെപി റാന്നി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുൺ അനിരുദ്ധൻ, സ്മിത സുരേഷ്, മണ്ഡലം വൈസ് പ്രസിഡണ്ട് ദീപു പൈതൃക, നിയോജകമണ്ഡലം വിസ്താരക് അരുൺ ശശി, എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിബി മന്ദിരം, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് പി ബി, ബിജെപി പഞ്ചായത്ത് സെക്രട്ടറി കൃഷ്ണൻകുട്ടി, മധു വി ആർ, ജിജോ എബ്രഹാം, ജോസഫ് മാത്യു, രാധാമണി, ശിവരാജൻ എന്നിവർ പ്രസംഗിച്ചു.