പത്തനംതിട്ട : സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസിന് ബദലായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന ജനകീയ വിചാരണ സദസ് ജില്ലാതല ഉദ്ഘാടനം നാളെ പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിൽ നടക്കും. വൈകിട്ട് മൂന്നിന് ആർ. എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ടി.എം.ഹമീദ് അദ്ധ്യക്ഷത വഹിക്കും. ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്തിനും അക്രമത്തിനും അഴിമതിക്കും ജനദ്രോഹ നടപടികൾക്കുമെതിരെ യു.ഡി.എഫ് തയാറാക്കിയ കുറ്റപത്രം സദസിൽ അവതരിപ്പിയ്ക്കും. സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കാതെ ദുരിതമനുഭവിക്കുന്ന വിവിധ മേഖലകളിലെ കർഷകർ, തൊഴിൽരഹിതർ, എസ്.സി എസ്. ടി വിഭാഗത്തിൽപ്പെട്ടവർ, കാരുണ്യ ചികിത്സാസഹായം നിഷേധിക്കപ്പെട്ടവർ, എംപ്ലോയ്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നവർ, സാമൂഹ്യക്ഷേമ പെൻഷൻ കിട്ടാത്തവർ, കെ. എസ്. ആർ. ടി .സി പെൻഷൻകാർ, തുടങ്ങിയ എല്ലാ വിഭാഗത്തിൽപ്പെട്ടവരുടെയുംപ്രതിനിധികൾ പങ്കെടുക്കും. യോഗത്തിൽ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ.പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, യൂത്ത്‌കോൺഗ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ, ജോസഫ് എം. പുതുശ്ശേരി, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്മാൻ, അഡ്വ. കെ. എസ്. ശിവകുമാർ, സനോജ് മേമന തുടങ്ങിയവർ സംസാരിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033