മാന്നാർ : ശ്രീനാരായണ ഗുരുദേവന്റെ ഈശ്വരീയത തിരിച്ചറിയണമെന്നും ആ ചൈതന്യവും ദർശനങ്ങളുമാണ് പുതുതലമുറക്ക് പകർന്ന് നൽകേണ്ടതെന്നും എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. മാന്നാർ യൂണിയനിലെ 4965-ാം കുട്ടമ്പേരൂർ മുട്ടേൽ ശാഖാ ഗുരുക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ 40ാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന 12-ാമത് മുട്ടേൽ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുതിർന്ന ശാഖാ അംഗങ്ങളെ ആദരിച്ചു. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണൻ പുല്ലാമഠം, ഹരി പാലമൂട്ടിൽ, പി.വി സൂരജ്, അനിൽകുമാർ ടി.കെ, അനീഷ് പി.ചേങ്കര, യൂണിയൻ വനിതാ സംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൺവീനർ ബിനുരാജ്, എസ്.എൻ.ഡി.പി ബുധനൂർ മേഖലാ കൺവീനർ ഉത്തമൻ, മേഖലാ വനിതാസംഘം ചെയർപേഴ്‌സൺ രജിത പ്രസാദ്, യൂത്ത് മൂവ്‌മെന്റ് മേഖലാ ചെയർമാൻ രാഹുൽ രമേശ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ രാധാമണി ശശീന്ദ്രൻ, മധു പുഴയോരം, ശാഖാ വൈസ് പ്രസിഡന്റ് എൻ.ശിവദാസൻ, യൂണിയൻ കമ്മിറ്റിയംഗം ദിവ്യ ഗോപകുമാർ, ഉത്സവ കമ്മിറ്റി കൺവീനർ അശോക് കുമാർ എന്നിവർ സംസാരിച്ചു.