ഇടത്തിട്ട : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജണിൽ സോൺ വണ്ണിൽ ഡിസ്ട്രിക്ട് ഒന്നിൽ പുതിയതായി ഇടത്തിട്ട വൈസ് മെൻ ക്ലബ് ഉത്ഘാടനം വൈസ് മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയ സെക്രട്ടറി വൈസ് മെൻ പി ഡബ്ല്യൂ എ എഫ് അഡ്വ. ജേക്കബ് വർഗീസ് നിർവ്വഹിച്ചു. ചടങ്ങിൽ പഹൽഗാമിൽ തീവ്രവാദികളുടെ അക്രമത്തിൽ മരണപ്പെട്ടവർക്കും അകാലത്തിൽ മരണപ്പെട്ട ഫ്രാൻസിസ് പോൾ മാർപ്പാപ്പയ്ക്കും സ്മരണാഞ്ജലികൾ രേഖപ്പെടുത്തി. സമൂഹത്തിൽ വൈസ് മെൻ പോലുള്ള പുതിയ ക്ലബ്ബുകളുടെ ആവിർഭാവം കൂട്ടായ്മയ്‌ക്കൊപ്പം സമൂഹത്തിൽ ദൈന്യത അനുഭവിക്കുന്നവർക്ക് പുതുവെളിച്ചം നൽകാൻ ഇടവരും എന്നതിൽ അഭിമാനിക്കുന്നതായി അഭിപ്രായമുയർന്നു. അതുപോലെ ചെറുപ്പക്കാരുടെ ഇടയിലുള്ള വർധിച്ചു വരുന്ന രാസലഹരി ഉപയോഗം, സമൂഹത്തിൽ മയക്ക് മരുന്ന് പോലുള്ളവയുടെ പ്രചരണം ഒക്കെ ഒഴിവാക്കാൻ വൈസ് മെൻ പ്രസ്ഥാനത്തിന് സാധിക്കുമെന്നതും പുതിയ ക്ലബ്ബുകളുടെ ആവിർഭാവത്തിൽ വിജയം കാണുമെന്നതിൽ സംശയം വേണ്ടാ എന്നും അഭിപ്രായപ്പെടുക ഉണ്ടായി.
ക്ലൈബ്ബിന്റെ ഭാരവാഹികളെ സെൻട്രൽ ട്രാവൻകൂർ റീജണൽ ഡയറക്ടർ പി ഡബ്ല്യൂ എ എഫ് ഫ്രാൻസിസ് എബ്രഹാം ഇൻഡക്റ്റ് ചെയ്യുകയും പുതിയതായി ചേർന്ന വൈസ് മെൻ അംഗങ്ങളുടെ ഇൻസ്റ്റലേഷൻ ഡിസ്ട്രിക്ട് ഗവെർണർ പി ഡബ്ല്യൂ എ എഫ് മാത്യു മാതരംപള്ളി നിർവ്വഹിക്കുകയും ചെയ്തു. ചടങ്ങിൽ പുതിയ ക്ലബ്ബിനെ സ്പോൺസർ ചെയ്ത എഴംകുളം വൈസ് മെൻ ക്ലബ് ഭാരവാഹികളായ അഡ്വ. ബി സോമൻ പിള്ള, സാം തോമസ്, ജോൺസൻ പി തുടങ്ങി വൈസ് മെൻ ജില്ലാ ഭാരവാഹികളായ ബിനോയ് യോഹന്നാൻ (ജില്ലാ സെക്രട്ടറി), അലക്സാണ്ടർ ജോർജ് (ജില്ലാ ട്രെഷറർ), ജേക്കബ് വൈദ്യൻ (ഡി ജി ഇലക്ട്), അഡ്വ. എബി തോമസ് (എൽ ആർ ഡി ഇലക്ട്), ബിനു വാരിയത്ത്, രാഹുൽ ആർ നായർ (ഡി ജി ഇലക്ട് ഇലക്ട്), വിനോദ് വാസുക്കുറുപ്പ് (ബുള്ളറ്റിൽ എഡിറ്റർ), നിഷ എബി (വൈസ് ഗൈ), ജോൺസൺ കുളത്തുങ്കരോട്ട് (എക്സ്റ്റൻ ഷൻ ഓഫീസർ), ഇടത്തിട്ട ക്ലബ് ഭാരവാഹികളായ രാജൻ പി കോശി, സുരേഷ് പി ആർ, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജില്ലയിലെ മറ്റ് ക്ലബ് ഭാരവാഹികൾ, ഇടത്തിട്ട ക്ലബ് കുടുംബാംഗങ്ങൾ, മറ്റ് സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.