ദില്ലി: വിയറ്റ്നാമിനെ ദുരിതത്തിലാക്കിയ യാഗി കൊടുങ്കാറ്റിന്റെ പ്രഭാവം ഇന്ത്യയിലേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദത്തിനുള്ള സാധ്യതയേറ്റി യാഗി കൊടുങ്കാറ്റിന്റെ പ്രഭാവം. അടുത്ത കാലത്തായി കാലാവസ്ഥാ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കിഴക്കേന്ത്യയിലെ കാലാവസ്ഥാ നിരീക്ഷകരുടേതാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വടക്കൻ ഒഡിഷ എന്നിവിടങ്ങളിൽ ലഭിച്ചിരുന്ന മഴ ശക്തമാകാൻ ന്യൂനമർദ്ദം കാരണമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വടക്ക് പടിഞ്ഞാറൻ പസഫിക് കടലിൽ രൂപം കൊണ്ട കൊടുങ്കാറ്റായ യാഗി ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിച്ചതോടെ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചൂടേറിയ സമുദ്രജലം ഇത്തരം ചുഴലിക്കാറ്റുകൾ രൂപം കൊള്ളാൻ അനുയോജ്യമായ അന്തരീക്ഷമാണ്. അതിനാൽ തന്നെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വടക്കൻ ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ 72 മണിക്കൂർ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. പശ്ചിമ പസഫിക് മേഖലയിലെല്ലാം തന്നെ ന്യൂന മർദ്ദം സൃഷ്ടിച്ചാണ് യാഗി കൊടുങ്കാറ്റ് വരുന്നത്. സമുദ്രോപരിജലത്തിലെ അന്തരീക്ഷ നില യാഗിയെ എത്തരത്തിൽ സ്വാധീനിക്കുമെന്നത് ആശങ്കയോടെയാണ് കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദില്ലിയിലും പരിസര മേഖലകളിലും മഴ ലഭിച്ചിരുന്നു. ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏഷ്യയിൽ ഈ വർഷമുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി വിയറ്റ്നാമിൽ 152 പേരുടെ മരണത്തിന് കാരണമായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1