Monday, April 21, 2025 1:35 pm

ബ്രേയ്ക്ക് ലൈറ്റും പുറകിലെ നമ്പർ പ്ലേറ്റും മറയ്ക്കുന്ന വിധം യാത്ര ചെയ്യുന്നത് അപകടകരമെന്ന് മുന്നറിയിപ്പുമായി എംവിഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബ്രേയ്ക്ക് ലൈറ്റും പുറകിലെ നമ്പർ പ്ലേറ്റും മറയ്ക്കുന്ന വിധം യാത്ര ചെയ്യുന്നത് അപകടകരമെന്ന് മുന്നറിയിപ്പുമായി എംവിഡി. ഇത്തരം യാത്രകൾ ഒരേ സമയം അപകടകരവും കുറ്റകരവും ആണ്. പിന്നിലുള്ള വാഹനങ്ങൾക്കുള്ള ഒരു മുന്നറിയിപ്പ് സിഗ്നലുകളാണ് ടെയിൽ ലാമ്പുകൾ അഥവാ ബ്രേയ്ക്ക് ലൈറ്റുകളും പുറകിലെ ഇൻ്റിക്കേറ്ററുകളും. ഇത്തരത്തിൽ മുന്നറിയിപ്പ് സിഗ്നലുകൾ മറയ്ക്കപ്പെടുമ്പോൾ സ്വയം അപകടപ്പെടുത്തുന്നതിന് കാരണമായേക്കാം. കൂടാതെ നമ്പർ പ്ലേറ്റുകൾ മറച്ച് വച്ച് ഓടുന്നതും ഗുരുതര നിയമലംഘനവുമാണ്. ഇരുചക്ര വാഹനയാത്രയിൽ അയഞ്ഞ വസ്ത്രധാരണം മറ്റൊരു അപകടകാരണവുമാണ്. ഇരുചക്ര വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്നും എംവിഡി നിർദേശിച്ചു. അതേസമയം, അപകടകരമായ ഓവർടേക്കിങ്ങിനെക്കുറിച്ചും കഴിഞ്ഞ ദിവസം എംവിഡി മുന്നറിയിപ്പ് നൽകിയിരുന്നു. ദൃശ്യങ്ങൾ സഹിതമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നമ്മുടെ ദേശീയപാത നാലുവരി, ആറുവരിപാതകളായി സംസ്ഥാനത്തുടനീളം പൂർത്തിയായി വരുന്നു. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് വാഹന ബാഹുല്യം കൂടിയ സംസ്ഥാനമാണ് നമ്മുടേത്. സ്ഥലപരിമിതിമൂലം സർവീസ് റോഡുകളോ സമാന്തരപാതകളോ മിക്ക സ്ഥലത്തും കുറവായ ദേശീയപാത കൂടിയാണ് ആയതിനാൽ പ്രാദേശികാവശ്യത്തിനും മറ്റുമായി എല്ലാത്തരം വാഹനങ്ങളും ഈ ബഹുനിരപാതകളെത്തന്നെ ആശ്രയിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം. ഇത്തരം പാതകളിൽ ലെയിൻ ട്രാഫിക് ചട്ടങ്ങളും മര്യാദകളും കൃത്യമായി പാലിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളൂവെന്നും എംവിഡി മുന്നറിയിപ്പ് നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ

0
ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ കടന്നാക്രമണം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ...

പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു

0
തിരുവനന്തപുരം : വിഴിഞ്ഞത്ത് പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു....

മസാലദോശ കഴിച്ചതിനെതുടർന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചു

0
തൃശ്ശൂർ : മസാലദോശ കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ...