ട്രെൻഡിലും വിൽപനയിലും ടോപ് ഗിയറിലേക്കു കടന്ന് ഇലക്ട്രിക് വാഹന വിപണി. അതിൽത്തന്നെ ഇവി കാർ വിപണിയിൽ പ്രകടമായ കുതിപ്പാണ്. ഇതു വിൽപനക്കണക്കിലും പ്രകടമാണ്. ഈ വർഷം ജനുവരിയിൽ രാജ്യത്താകെ 3438 ഇവി പാസഞ്ചർ വാഹനങ്ങൾ റജിസ്റ്റർ ചെയ്തപ്പോൾ ജൂണിൽ അത് 7692 ആയി. രണ്ടാമതൊരു വാഹനം മാത്രമായി ഇവി കാർ വാങ്ങിയിരുന്ന കാലവും മാറുകയാണ്. ആദ്യ വാഹനമായി ഇവി കാർ വാങ്ങുന്നവരുടെ എണ്ണമേറി. ചാർജിങ് സൗകര്യങ്ങൾ കൂടിയതും ഇവി വാഹനങ്ങൾക്കു സർക്കാരുകൾ ഉൾപ്പെടെ നൽകുന്ന പ്രാധാന്യവും ഏറെപ്പേരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
ഇവി കാർ സ്വന്തമാക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടി. പുതിയ കാർ വാങ്ങുന്ന ഏകദേശം 25% സ്ത്രീകളും ഇലക്ട്രിക് വാഹനത്തിലേക്കു തിരിഞ്ഞതായാണു കണക്ക്. ഇവി കാറുകളിലേക്കു മാറുന്നവരുടെ എണ്ണത്തിൽ കേരളം വളരെ മുന്നിലാണ്. ഒരു ലക്ഷം ഇലക്ട്രിക് കാറുകൾ ടാറ്റ മോട്ടോഴ്സ് വിറ്റപ്പോൾ കേരളത്തിൽ മാത്രം വിൽപന നടത്തിയത് 10,000 കാറുകളാണ്. നിലവിലെ 4 ഇവി വിഭാഗങ്ങളിലേക്ക് 6 പുതിയ ഇവി മോഡലുകൾ കൂടി 2 വർഷത്തിനിടെ ചേർക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033