Saturday, April 19, 2025 5:43 am

മോതിരവയലിൽ മരത്തിൽ നിന്ന് വീണ് സുഷുമ്‌നാ നാഡി തകരാറിലായ ഷിനുവിന് സഹായവുമായി വൈദ്യുതി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

റാന്നി: മോതിരവയൽ 52ല്‍ മരത്തിൽ നിന്ന് വീണ് സുഷുമ്‌നാ നാഡി തകരാറിലായ ഷിനുവിന് സഹായവുമായി വൈദ്യുതി വകുപ്പ് റാന്നി നോര്‍ത്ത് ജീവനക്കാരെത്തി.
വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് നിർമ്മിച്ചു നൽകിയ വീടിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കെഎസ്ഇബിയിൽ അടയ്ക്കേണ്ട സിഡി തുക, കെഎസ്ഇബി നോർത്ത് ഓഫീസിലെ ജീവനക്കാർ സമാഹരിച്ച് അടയ്ക്കുകയും തുടർന്ന് വൈദ്യുതി ലഭ്യമാക്കുകയും ചെയ്തു. റാന്നി മോതിരവയൽ 52ല്‍ എന്ന സ്ഥലത്ത് മരത്തിൽ നിന്ന് വീണ് സുഷുമ്‌നാ നാഡി തകരാറിലായി കിടപ്പ് രോഗിയായ കാഞ്ഞിരംകണ്ടത്തില്‍ ഷിനുവിന് വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് നിര്‍മ്മിച്ച വീട് കഴിഞ്ഞ ദിവസമാണ് കൈമാറിയത്. പഴവങ്ങാടി പഞ്ചായത്ത്‌ മുന്‍ പ്രസിഡന്‍റ് അനിതാ അനിൽ കുമാറാണ് വിവരം വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് പ്രസിഡണ്ട് ഡയസ് ഇടിക്കുളയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് സഹായങ്ങള്‍ എത്തിയത്. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കാരുണ്യഭവനം പദ്ധതിയുടെ ഭാഗമായാണ് വീട് നിർമ്മിച്ചു നൽകിയത്. വൈദ്യുതി നൽകിയ ചടങ്ങിൽ വാർഡ് മെമ്പർ അനിത അനിൽകുമാർ, റാന്നി കെഎസ്ഇബി നോർത്ത് അസിസ്റ്റന്റ് എൻജിനീയർ ബിനോ തോമസ്, ഓവർസയർ എബ്രഹാം ഫിലിപ്പ്, ലൈൻമാൻ പ്രദീപ്, വർക്കർ ബാബു, ജോളി ജോസഫ്, രേണുക വിജയൻ, രതീപ് രാജപ്പൻ പ്രദേശവാസികളും പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇറാനിൽ സുപ്രധാന കൂടിക്കാഴ്ച്ചകൾ നടത്തി സൗദി പ്രതിരോധമന്ത്രി

0
ടെഹ്റാൻ : അമേരിക്കയുമായുള്ള ഇറാന്റെ രണ്ടാം ആണവ ചർച്ച ശനിയാഴ്ച നടക്കാനിരിക്കെ...

നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യാൻ പോലീസ്.

0
കൊച്ചി : ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപെട്ട നടൻ...

സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതികളാക്കി കുറ്റപത്രം ; ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ്...

0
ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും...

റഷ്യക്കും യുക്രൈനും ട്രംപിൻ്റെ അന്ത്യശാസനം

0
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരമേറ്റതുമുതൽ ലോകത്തെ ആശങ്കപ്പെടുത്തുന്ന റഷ്യ...