Wednesday, April 23, 2025 4:56 am

മാനന്തവാടിയിലെ ആനയെ ഇന്ന് മയക്കുവെടി വെക്കില്ല ; സഞ്ചാരം നിരീക്ഷിച്ച് വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

വയനാട് : മാനന്തവാടിയെ വിറപ്പിച്ച കാട്ടാന വീണ്ടും ജനവാസ മേഖലയില്‍. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കി. രാത്രിയിലെ വെളിച്ചക്കുറവ് കാരണം ആനയെ ഇന്ന് മയക്കുവെടി വച്ചേക്കില്ല. ദൗത്യത്തിന് കുങ്കിയാനകളായ വിക്രമും സൂര്യയും സുരേന്ദ്രനും ഭരതനും എത്തിയിട്ടുണ്ട്. ആനയുടെ സഞ്ചാരം നിലവില്‍ വനംവകുപ്പ് അധികൃതര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആനയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചിന്നക്കനാല്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് നടന്ന പ്രകടനത്തില്‍ നിരവധി കര്‍ഷകരും തൊഴിലാളികളും പങ്കെടുത്തു. വയനാട് കളക്ടര്‍ക്കും വനംവകുപ്പിനുമെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.

പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ 50 ലക്ഷം കുടുംബത്തിന് നല്‍കണമെന്ന് പ്രതിഷേധക്കാര്‍ മറുപടി നല്‍കി. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം മറുപടി നല്‍കാമെന്നും രേണു രാജ് വ്യക്തമാക്കി. ആനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലേക്ക് മാറ്റാം. കൊല്ലപ്പെട്ട അജിയുടെ കടബാധ്യതയില്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കളക്ടര്‍ അറിയിച്ചു. തിങ്കളാഴ്ച യോഗം ചേര്‍ന്ന് ആവശ്യങ്ങള്‍ വിശദമായി പരിഗണിക്കാമെന്നും കളക്ടര്‍ പറഞ്ഞു. ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുന്‍പ് തന്നെ വനംവകുപ്പ് വിശദീകരിച്ചിരുന്നുവെങ്കിലും നടപടികളെടുത്തിരുന്നില്ല. റേഡിയോ കോളര്‍ വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് കേരളവും കര്‍ണ്ണാടകവും തര്‍ക്കം തുടരുകയാണ്. വനംവകുപ്പിന്റെ അനാസ്ഥയാണ് ഒരു യുവാവിന്റെ ജീവനെടുക്കാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വയനാട് എസ്പിക്ക് നേരെയും പ്രതിഷേധമുയര്‍ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാനസിക ഉല്ലാസം നേടുന്നതിനും പിരിമുറുക്കം കുറക്കുന്നതിനും കരുത്താര്‍ജിക്കുന്നതിനും പൊതു ഇടങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട് :...

0
കോഴിക്കോട് : കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്...

ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന്...

യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

0
ഹരിപ്പാട്: യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു....

കടപ്ര പഞ്ചായത്തിൽ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ ഒഴിവ്

0
പത്തനംതിട്ട : കടപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പളളിപടി അങ്കണവാടി കം...