റിയാദ് : ഉത്തര്‍പ്രദേശ് സ്വദേശിയെ ലഹരിക്കടിമയായ മകൻ സൗദി അറേബ്യയിൽ ക്രൂരമായി കൊലപ്പെടുത്തി. കിഴക്കൻ സൗദിയിലെ ജുബൈലിലുണ്ടായ സംഭവത്തിൽ ലക്‌നൗ സ്വദേശി ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (52) ആണ് സ്വന്തം മകെൻറ കൈകളാൽ ദാരുണമായി കൊല്ലപ്പെട്ടത്. ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ടെക്‌നിഷ്യൻ ആയിരുന്നു. നാട്ടിൽ പഠിച്ചു കൊണ്ടിരിക്കെ മയക്കുമരുന്നിന് അടിമയായതിനെ തുടർന്ന് മകൻ കുമാർ യാദവിനെ അതിൽ നിന്നും രക്ഷപെടുത്താൻ പിതാവ് ശ്രീകൃഷ്ണ ഒന്നര മാസം മുമ്പ് സൗദി അറേബ്യയിലേക്ക് കൊണ്ടു വരികയായിരുന്നു. ലഹരിക്ക് അടിമയായിരുന്ന സമയത്ത് ലഹരി ലഭിക്കാതെ മകൻ കുമാറിന് ഉറക്കം ലഭിക്കാതാവുകയും മാനസികനില തെറ്റുകയും ചെയ്തു. ക്രൂരമായ രീതിയിൽ പിതാവിനെ ആക്രമിക്കുകയും പിതാവിന്‍റെ കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേൽപ്പിക്കുകയും ചെയ്തുകൊണ്ടാണ് കൊല നടത്തിയതെന്നുമാണ് ലഭിച്ച വിവരം. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1