Saturday, June 22, 2024 1:10 pm

നിഷയുടെ മരണം ചികിത്സാപിഴവെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : വയനാട്ടിലെ പനമരം നീർവാരം സ്വദേശി നിഷയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ വച്ച് നടത്തിയ ശസ്ത്രക്രിയയിൽ പാളിച്ചകളുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി ഒന്നിന് രാവിലെ ഏഴേ മുക്കാലിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് നിഷ മരിച്ചത്. ശസ്ത്രക്രിയയെ തുടർന്നുണ്ടായ പഴുപ്പ് ആന്തരിക അവയങ്ങളെ ബാധിച്ചു, പഴുപ്പ് രക്തത്തിൽ കലർന്നു എന്നിവയാണ് നിഷയുടെ ഡെത്ത് റിപ്പോർട്ടിലെ ഉള്ളടക്കം. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ വച്ച് നിഷയുടെ ഗർഭപാത്രം നീക്കിയിരുന്നു. പിന്നാലെ അസഹ്യമായ വേദനയും ഛർദിയുമുണ്ടായി.

ശസ്ത്രക്രിയക്ക് ശേഷം മുറിവ് ഉണങ്ങിയുയതുമില്ലെന്ന് കുടുംബം ആരോപിക്കുന്നു. ജനുവരിയിൽ നിഷ വീണ്ടും ആശുപത്രിയിൽ അഡ്‍മിറ്റായി. പരിശോധനയിൽ വയറിൽ മുഴ രൂപപ്പെട്ടെന്നും പഴുപ്പ് അടിഞ്ഞുകൂടിയെന്നും കണ്ടെത്തി. ജനുവരി 16ന് വീണ്ടും ശസ്ത്രക്രിയ നടത്തി. തുടർന്ന് ജനവുരി 28ന് ഡിസ്ചാർജ് ചെയ്തു. പിറ്റേ ദിവസം തന്നെ വീണ്ടും അവശയായി. ആശുപത്രിയിൽ എത്തിച്ചപ്പോൾ കാരണം പോലും വ്യക്തമാക്കാതെ മൂന്നാമതും ശസ്ത്രക്രിയ നടത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ആരോപണത്തിൽ ആശുപത്രിയുടെ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ മാനന്തവാടി സെന്റ് ജോസഫ് ആശുപത്രി അധികൃതർ തയ്യാറായില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദുബായ് എൻഖാലിയിൽ കൂറ്റൻ ജലസംഭരണി

0
ദുബായ്: എൻഖാലിയിൽ കൂറ്റൻ ജലസംഭരണി നിർമിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ...

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേസിൽ പ്രതികൾ പിടിയിൽ

0
അ​ന്തി​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ വീ​ട് ക​യ​റി യു​വാ​വി​നെ മ​ർ​ദി​ച്ച് കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മൂ​ന്നു​പേ​രെ...

ജീപ്പ് റെനഗേഡ് എസ്‌യുവി ഇന്ത്യയിലേക്ക്

0
ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പിൻ്റെ ഇന്ത്യൻ ഉൽപ്പന്ന ശ്രേണിയിൽ നിലവിൽ...

‘ബ്രീത്ത് അനലൈസർ പരിശോധനയുമായി സഹകരിക്കില്ല’ ; കാഞ്ഞങ്ങാട് ഡിപ്പോയിൽ ഐഎൻടിയുസി നേതാവിന്റെ സമരം

0
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യൂണിയൻ നേതാവിന്റെ ഇരിപ്പ് സമരം....