Thursday, July 3, 2025 1:11 pm

ഹേവാര്‍ഡ്‌സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ ആരോഗ്യ മാതാവിന്റെ തിരുന്നാളിന് ഇന്ന് തുടക്കം കുറിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഹേവാര്‍ഡ്‌സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ ഇടവക മദ്ധ്യസ്ഥയായ ആരോഗ്യമാതാവിന്റെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുന്നാളാഘോഷങ്ങള്‍ക്ക് ഇന്ന് സെപ്തംബര്‍ 16ാം തിയതി തുടക്കം കുറിക്കും. ഇന്ന് വൈകുന്നേരം നാലു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി റവ.ഫാ. ബിനോയ് നിലയാറ്റിംഗല്‍ കൊടിയേറ്റും തുടര്‍ന്ന് കാഴ്ച്ച സമർപ്പണവും അതേത്തുടർന്ന് ആഘോഷപൂര്‍വ്വകമായ റാസകുര്‍ബ്ബാന റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

റാസ കുര്‍ബ്ബാനയെത്തുടര്‍ന്ന് കഴുന്ന് എടുക്കുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് സെപ്തംബര്‍ 17 ഞായറാഴ്ച മുതല്‍ തിരുന്നാളാഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ വിവിധ ഭവനങ്ങളില്‍ ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജപമാലയും നിത്യസഹായമാതാവിന്റെ നൊവേനയും വൈകുന്നേരം 5മണിക്ക് നടത്തപ്പെടുന്നതാണ്. ബുധനാഴ്ച മാത്രം ജപമാലയും നിത്യസഹായ മാതാവിന്റെ നൊവേനയും രാവിലെ 9മണിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ വെച്ച് ഇടവകയിലെ വുമണ്‍ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നതാണ്.

പ്രധാന തിരുന്നാള്‍ ദിനമായ സെപ്തംബര്‍ 23ാം തിയതി ശനിയാഴ്ച രാവിലെ 9മണിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ കഴുന്ന് നേര്‍ച്ച ആരംഭിക്കുന്നതാണ്. പിന്നീട് കാഴ്ച്ച സമർപ്പണവും അതേ തുടര്‍ന്ന് ആഘോഷപൂർവ്വകമായ തിരുന്നാള്‍ പാട്ടു കുര്‍ബ്ബാന.
വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ.ഫാ. മാത്യു മുളയോലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ. ഫാ. ജോസ് കുന്നുംപുറം വചന സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ വിവില്‍സ് ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വെച്ച് തിരുന്നാള്‍ പ്രദക്ഷിണവും ചെണ്ടമേളവും സ്‌നേഹവിരുന്നും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവധ കലാപരിപാടികളും ഉണ്ടായിരിക്കും. ബൈബിള്‍ നാടകം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സുകള്‍, ഗ്രൂപ്പ് സോങ്‌സ്, സ്‌കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ തിരുന്നാളാഘോഷം വര്‍ണ്ണശബളമാക്കും. തിരുന്നാള്‍ ഭക്തി സാന്ദ്രവും മനോഹരവുമാക്കി പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ ബിനോയ് നിലയാറ്റിംഗല്‍ അറിയിച്ചു.

തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി മിറ്റി ടിറ്റോ, സില്‍വി ലൂക്കോസ്, അനു ജിബി, മിനു ജിജോ, സിബി തോമസ്, ഡെന്‍സില്‍ ഡേവിഡ്, ജെയിംസ് പി ജാന്‍സ്, ഷിജി ജേക്കബ്ബ്, ബിജു സെബാസ്റ്റ്യന്‍, സണ്ണി മാത്യു, ജെയിസണ്‍ വടക്കന്‍ , ജിമ്മി പോള്‍, ഷാജു ജോസ്, സന്തോഷ് ജോസ്, ഡോണ്‍ ജോസ്, മാത്യു പി ജോയ്, പോളച്ചന്‍ യോഹന്നാന്‍, ജിജോ അരയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. തിരുന്നാളിന്റെ ഭാഗമായി വിവില്‍ഡ്ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വനിതകളുടെയും മിഷന്‍ലീഗ് കുട്ടികളുടെയും സ്റ്റാളുകള്‍ പ്രധാന തിരുന്നാൾ ദിനത്തിൽ പ്രവര്‍ത്തിക്കുന്നതാണ്. കുട്ടികളുടെ സ്റ്റാളില്‍ നിന്ന് റാഫിള്‍ ടിക്കറ്റുകളും വനിതകളുടെ സ്റ്റാളില്‍ നിന്ന് കൊന്ത, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, കോസ്മറ്റിക് ഐറ്റംസ്, ഐസ്‌ക്രീം തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന് വി മുരളീധരൻ

0
ന്യൂഡൽഹി : കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന്...

രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

0
തിരുവനന്തപുരം : രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ...

വിജ്ഞാന കേരളം പദ്ധതി ; റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം...

0
റാന്നി : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി...

കോട്ടയം മെഡിക്കൽ കോളജ് അപകടം ; തകർന്നതെന്ന് പ്രവർത്തനരഹിതമായ കെട്ടിടമെന്ന് ആരോഗ്യമന്ത്രി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവർത്തനരഹിതമായ കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ...