Thursday, July 3, 2025 8:15 am

എം കെ രാഘവൻ എംപിയും കണ്ണൂർ കോൺഗ്രസും തമ്മിലുള്ള പോര് രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ എം കെ രാഘവൻ എംപിയും കണ്ണൂർ കോൺഗ്രസും തമ്മിലുള്ള പോര് രൂക്ഷം. രാഘവൻ അനുകൂലികളായ എ ഗ്രൂപ്പ് പ്രവർത്തകരും പ്രതിഷേധിച്ചതിനു നടപടി നേരിട്ട കോൺഗ്രസ്‌ നേതാക്കളും പഴയങ്ങാടിയിൽ തെരുവിൽ ഏറ്റുമുട്ടിയത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമായിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതി നാളെ കണ്ണൂരെത്തും. ഇരു വിഭാഗങ്ങളുടെയും നിലപാട് കേള്‍ക്കും. മാടായി കോളേജിലെ നിയമനം പുനപരിശോധിക്കാൻ സാധ്യതയില്ലെന്നിരിക്കെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ എന്ത് ഫോർമുലയുണ്ടാകുമെന്നാണ് അറിയേണ്ടത്. രാഘവനെ എതിർത്തതിനു പാർട്ടി നടപടി നേരിട്ടവരോട് മുതിർന്ന നേതാക്കൾ സംസാരിക്കും. മാടായി കോളേജ് വിഷയം സംഘടനാ പ്രതിസന്ധിയായതോടെയാണ് കെപിസിസി ഇടപെടൽ. അതീവ ഗുരുതരമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

വിഷയം നീട്ടിക്കൊണ്ടുപാകാനാകില്ലെന്ന് മുതിർന്ന നേതാക്കളുടെ നിലപാട്. കണ്ണൂരിൽ നിന്ന് തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ എഐസിസിയെയും പരാതി അറിയിച്ച എം.കെ.രാഘവൻ കടുത്ത അമർഷത്തിലാണ്. തനിക്കൊപ്പമുളളവർക്കെതിരെ നടപടിയെടുത്ത ഡിസിസിക്ക് ഊർജമായത് ചില കേന്ദ്രങ്ങളെന്ന് എംപി സംശയിക്കുന്നു. അതാണ് വൈകാരിക നിലപാടിന് പിന്നിൽ. സംഘടനാ വിരുദ്ധ തീരുമാനമാണ് കോളേജ് ഭരണസമിതിയുടേതെന്ന് കെപിസിസിയുടെ അടിയന്തിര ഇടപെടൽ തേടി അയച്ച കത്തിൽ കണ്ണൂർ ഡിസിസി വ്യക്തമാക്കുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിക്കാതെ എംപിയുടെ ബന്ധുവായ ഡിവൈഎഫ്ഐ പ്രവർത്തകന് ജോലി നൽകിയതിന് എതിരായ പ്രതിഷേധങ്ങൾ കണക്കിലെടുക്കണമെന്ന് ആവശ്യവുമുണ്ട്. പയ്യാമ്പലം ഗസ്റ്റ് ഹൗസിലാണ് നടപടി നേരിട്ട കുഞ്ഞിമംഗലത്തെ നേതാക്കൾ വി.ഡി.സതീശനെ കണ്ടത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...

അടിപ്പാത നിർമാണത്തിനായെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം

0
തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ...

മാലിയിൽ ഭീകരാക്രമണത്തിനിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി‌ ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

0
ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അതീവ ആശങ്ക...

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....