Tuesday, July 1, 2025 11:46 pm

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രതിഷേധിച്ചിട്ടും പരാതി നൽകിയിട്ടും ഫലമില്ല. ഇപ്പോൾ ബഡ്ജറ്റിലും അവഗണന. ജീവിത ദുരിതങ്ങളിൽ വഴി മുട്ടിയ റേഷൻ വ്യാപാരികൾ ഒന്നും നടക്കില്ലെന്നായപ്പോൾ റേഷൻകടകളടച്ചുള്ള സമരത്തിനൊരുങ്ങുകയാണ്. രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ല. അടുത്തമാസം പകുതിയോടെ കടകൾ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോഓർഡിനേഷൻ സമിതിയുടെ നീക്കം. ആറുവർഷമായി റേഷൻ വിതരണ കമ്മീഷൻ പരിഷ്‌കരണം നടപ്പിലാക്കാത്തതും കിറ്റ് കമ്മിഷൻ നൽകാത്തതുമാണ് തിരിച്ചടിയായത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മൂന്നു വർഷത്തിനുള്ളിൽ നിരവധി റേഷൻ വിതരണകേന്ദ്രങ്ങളാണ് പൂട്ടിയത്. എല്ലാ വിതരണക്കാർക്കും ഏകീകരിച്ച കമ്മീഷൻ നൽകണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നെങ്കിലും നടപടിയില്ല.

2018ൽ ഇപോസ് ആരംഭിച്ചപ്പോഴാണ് കമ്മീഷൻ പുനർനിർണയിച്ചത്. 2018ൽ തന്നെ കമ്മീഷൻ തുക പരിഷ്‌കരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും ആറു വർഷമായിട്ടും മാറ്റമില്ല. കൊവിഡ് കാലത്ത് വിതരണം ചെയ്ത സൗജന്യ കിറ്റുകളുടെ കമ്മീഷനായി 40 കോടിയാണ് കിട്ടാനുള്ളത്. സാധാരണ കമ്മീഷനിൽ നിന്ന് വേണം വാടക, ഇലക്ട്രിസിറ്റി ബിൽ ജീവനക്കാരുടെ വേതനം എന്നിവ നൽകേണ്ടത്.എന്നാൽ റേഷൻ കാർഡിൽ കൂടുതൽ അംഗങ്ങളുള്ളതും കൂടുതൽ കാർഡുകൾ ഉളളതുമായ വിതരണ കേന്ദ്രങ്ങളിൽ മാത്രമേ വ്യാപാരികൾക്ക് കൂടുതൽ കമ്മിഷൻ കിട്ടുകയുള്ളൂ. കാർഡിലെ അംഗങ്ങളുടെ എണ്ണം കുറവുള്ള വ്യാപാരികൾക്ക് ലഭിക്കുന്ന കമ്മീഷനിൽ കാര്യമായ കുറവ് വരുന്നതോടെ വ്യാപാരികൾ പ്രതിസന്ധിയിലാകും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

ജാഗ്രത പാലിക്കണം ; ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന്...

0
ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110...