സൂര്യ ഇവൻറ് ടീമിൻറെ ബാനറിൽ ബിനോയ് വേളൂർ സംവിധാനം ചെയ്യുന്ന ഒറ്റമരം എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പ്രശസ്ത സംവിധായകൻ ജോഷി മാത്യു റിലീസ് ചെയ്തു. കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയുടെ രാഗം ഓഡിറ്റോറിയത്തിൽ വൈകിട്ട് 5മണിയ്ക്ക് നടന്ന ചടങ്ങിൽ സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജീവിതത്തിനു നേർക്കു പിടിച്ച കണ്ണാടി എന്നപോലെ തെളിഞ്ഞു കാണുന്ന നമുക്കു ചുറ്റും പരിചിതമായ കഥാപാത്രങ്ങൾ, ജീവിച്ചു തീർക്കുമ്പോഴേക്കും തീർന്നുപോകുന്ന ജീവിതങ്ങൾ… കുടുംബ ബന്ധങ്ങളിലെ അകം പുറം കാഴ്ച്ചകൾ അനാവരണം ചെയ്യുന്ന ഒറ്റമരം ഫാമിലി ഓഡിയൻസിനെ ലക്ഷ്യമാക്കിയുള്ള മികച്ച ഫീൽ ഗുഡ് ചിത്രമാണ്.
മോസ്‌കോ കവല എന്ന ചിത്രത്തിനു ശേഷം ബിനോയ് വേളൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഒറ്റമരം. സൂര്യ ഇവൻറ് ടീം നിർമ്മിക്കുന്ന ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ എ സക്കറിയയാണ്. അഭിനയിച്ചിരിക്കുന്നവർ ബാബു നമ്പൂതിരി, കൈലാഷ്, നീന കുറുപ്പ്, ഗായത്രി, സുനിൽ എ സക്കറിയ, പി ആർ ഹരിലാൽ, മുൻഷി രഞ്‌ജിത്ത്, കൃഷ്ണപ്രഭ, അഞ്ജന അപ്പുകുട്ടൻ, സുരേഷ് കുറുപ്പ് , ലക്ഷ്‌മി സുരേഷ്, കോട്ടയം പുരുഷൻ, സോമു മാത്യു, ഡോക്ടർ അനീസ് മുസ്തഫ, ഡോക്ടർ ജീമോൾ, മനോജ് തിരുമംഗലം, സിങ്കൽ തന്മയ, മഹേഷ് ആർ കണ്ണൻ , മാസ്റ്റർ മർഫി, കുമാരി ദേവിക തുടങ്ങിയവരാണ്.
പിന്നണി പ്രവർത്തകർ ക്യാമറ രാജേഷ് പീറ്റർ, ചീഫ് അസോസിയേറ്റ് വിനോജ് നാരായണൻ, എഡിറ്റർ സോബി എഡിറ്റ് ലൈൻ, മ്യൂസിക് & ഒറിജിനൽ സ്‌കോർ വിശ്വജിത് സി ടി, സൗണ്ട് ഡിസൈൻ ആനന്ദ് ബാബു, ലിറിക്‌സ് നിധിഷ് നടേരി & വിനു ശ്രീലകം, കളറിസ്റ്റ് മുത്തുരാജ്, ആർട്ട് ലക്ഷ്മൺ മാലം, വസ്‌ത്രാലങ്കാരം നിയാസ് പാരി, മേക്കപ്പ് രാജേഷ് ജയൻ, സ്‌റ്റിൽസ് മുകേഷ് ചമ്പക്കര, പ്രൊഡക്‌ഷൻ കൺട്രോളർ ശശി മയനൂർ, പ്രൊഡക്ഷൻ മാനേജർ സുരേഷ് കുന്നേപ്പറമ്പിൽ, ലൊക്കേഷൻ മാനേജർ റോയ് വർഗീസ്, പി ആർ ഓ ഹസീന ഹസി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.