Thursday, July 3, 2025 12:09 pm

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനുള്ള ആദ്യ ഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനുള്ള ആദ്യ ഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 10ന് രണ്ടാം ഘട്ട ലിസ്റ്റും പുറത്തിറക്കും. അഞ്ചു സെന്റ്, 10 സെന്റ് വിവേചനം എന്ന പരാതിയില്‍ ദുരന്തബാധിതരുടെ നിലപാട് കൂടി പരിഗണിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതുവരെ കണ്ടെത്താനാകാത്തവരുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നടപടി ഉണ്ടാകും. ചൂരല്‍മല മുണ്ടക്കൈ പുനരധിവാസ നടപടികള്‍ക്ക് വേഗം വെയ്ക്കുകയാണ്. ഇന്നലെ പാക്കേജ് പ്രഖ്യാപിച്ചതിനുശേഷം ഇന്ന് റവന്യൂ മന്ത്രി കെ രാജന്‍ കല്‍പ്പറ്റയില്‍ എത്തി ഉദ്യോഗസ്ഥ തല യോഗം ചേര്‍ന്നു. കിഫ്‌കോണ്‍, ഊരാളുങ്കല്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണം. ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. 10 സെന്റ്, 5 സെന്റ് വിവേചനം സംബന്ധിച്ച് പരാതിയില്‍ ദുരന്തബാധിതരുടെ ആശങ്ക മാറ്റും.

ആദ്യഘട്ട ഗുണഭോക്തൃ പട്ടിക ജനുവരി 15നും രണ്ടാംഘട്ടം ഫെബ്രുവരി 10നും പ്രസിദ്ധീകരിക്കും. ഇതുവരെയുള്ള മരണസംഖ്യ 263 ആണ്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെയാണ്. കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പുനരധിവാസത്തിന് ഐഎഎസ് റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫീസറെ നാളെത്തന്നെ നിയമിക്കും. എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളില്‍ വിവിധതരത്തിലുള്ള സര്‍വ്വേകളുടെ പൂര്‍ത്തീകരണം 20 ദിവസത്തിനകം സാധ്യമാക്കും. ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്താള്ളാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ അതിജീവനത്തിനായി പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കെ രാജന്‍ വ്യക്തമാക്കി. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും മന്ത്രി സന്ദര്‍ശിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്

0
ലക്ക്നൗ : ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലാണ് അതിദാരുണമായ...

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ഏകാദശി ആറിന്

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ആറിന് ഏകാദശി ആഘോഷിക്കും. ഒൻപത്...

നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

0
തിരുവല്ല : കർക്കടകമാസത്തിൽ നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ്...

തൃക്കാക്കരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
കൊച്ചി : തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം വാഹനാപകടത്തിൽ യുവാവിന്...