Wednesday, May 7, 2025 8:43 pm

ജമ്മുകശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ർ/​ജ​മ്മു: ജ​മ്മു-​ക​ശ്മീ​രി​ൽ 10 വ​ർ​ഷ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 24 മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​ർ ഇന്ന് പോ​ളി​ങ് ബൂ​ത്തി​ൽ. 2019ൽ ​പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നും സം​സ്ഥാ​നം വി​ഭ​ജി​ച്ച് ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​ക്കി​യ​തി​നും (ല​ഡാ​ക്ക്, ജ​മ്മു-​ക​ശ്മീ​ർ) ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ഏ​തു​വി​ധേ​ന​യും ഭ​ര​ണം പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബി.​ജെ.​പി​ക്ക് ഇ​ൻ​ഡ്യ സ​ഖ്യ​ക​ക്ഷി​ക​ളാ​യ കോ​ൺ​ഗ്ര​സ്-​നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് കൂ​ട്ടു​കെ​ട്ട് ക​ടു​ത്ത വെ​ല്ലു​വി​ളി ഉയർത്തുകയാണ്. പി.​ഡി.​പി​യും ചെ​റു​ക​ക്ഷി​ക​ളും സ്വ​ത​ന്ത്ര​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. സി.​പി.​എം നേ​താ​വ് മു​ഹ​മ്മ​ദ് യൂ​സു​ഫ് ത​രി​ഗാ​മി (കു​ൽ​ഗാം),

എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ലാം അ​ഹ​മ്മ​ദ് മി​ർ (ദൂ​റു), നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സി​ന്റെ സ​ക്കീ​ന ഇ​റ്റൂ (ദം​ഹ​ൽ ഹാ​ജി​പോ​റ), പി.​ഡി.​പി​യു​ടെ സ​ർ​താ​ജ് മ​ദ്‌​നി (ദേ​വ്സ​ർ), അ​ബ്ദു​ൽ റ​ഹ്മാ​ൻ വീ​രി (ഷാം​ഗ​സ്-​അ​ന​ന്ത്നാ​ഗ് ഈ​സ്റ്റ്) എ​ന്നി​വ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളി​ൽ പ്ര​മു​ഖ​ർ. പു​ൽ​വാ​മ, അ​ന​ന്ത്നാ​ഗ്, ഷോ​പി​യാ​ൻ, കു​ൽ​ഗാം, റാ​മ്പ​ൻ, കി​ഷ്ത്വ​ർ, ദോ​ഡ ജി​ല്ല​ക​ളി​ലെ 24 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ബു​ധ​നാ​ഴ്ച വോ​ട്ടെ​ടു​പ്പ്. 90 സ്വ​ത​ന്ത്ര​ർ ഉ​ൾ​പ്പെ​ടെ 219 സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​വി​ധി തേ​ടു​ന്നു. 26 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 25നും 40 ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​നു​മാ​ണ് വോ​ട്ടെ​ടു​പ്പ്. ഒ​ക്ടോ​ബ​ർ എ​ട്ടി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആതിരപ്പടി – അച്ഛൻതോട്ടം കുമ്പഴ ഭാഗം റോഡ് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം...

0
റാന്നി: പെരുനാട് പഞ്ചായത്തിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നിർമ്മാണം...

229-ാമത് തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി ; ഉപചാരം ചൊല്ലി പിരിഞ്ഞ് ഭഗവതിമാർ

0
തൃശ്ശൂർ: 229-ാമത് തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി. ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാർ...

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാജ്യത്ത് ഇന്ന് ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തും

0
ന്യൂ ഡൽഹി: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാജ്യത്ത് ഇന്ന് ബ്ലാക്ക് ഔട്ട്...

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ

0
ദില്ലി  : ഇന്ത്യൻ സംയുക്തസേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ...