പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 82 നമ്പർ കോന്നി ടൗൺ ശാഖയുടെ ഗുരുമന്ദിരത്തിലെ ഒന്നാമത് പുന:പ്രതിഷ്ഠാ വാർഷികം നടന്നു. പൊതുസമ്മേളനം കെ. യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ പുനഃപ്രതിഷ്ഠാദിന സന്ദേശം നൽകി. യൂണിയൻ കൗൺസിലർ ജി.സോമനാഥൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, ശാഖ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, ശാഖ സെക്രട്ടറി എ.എൻ, അജയകുമാർ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, കോന്നി ഗ്രാമപഞ്ചായത്ത് അംഗം കെ. ജി. ഉദയകുമാർ, വനിതാ സംഘം പ്രസിഡന്റ് ലാലി മോഹൻ, ഗുരുമന്ദിരം ശാന്തി സജി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഖിൽ ഷാജി, വനിതാ സംഘം സെക്രട്ടറി രജനി രാജീവ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അനാമിക എന്നിവർ സംസാരിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ സ്വാതി എസിനെയും, സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ കർണാടക സംഗീതത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിഷേകിനെയും യോഗത്തിൽ ആദരിച്ചു. ലഹരി വിരുദ്ധ സെമിനാർ സീനിയർ എക്സൈസ് പ്രിവന്റ് ഓഫീസർ ബിനു പി വർഗീസ് നയിച്ചു. ഉഷപൂജ, ഗുരുപൂജ, നവകം, കല ശാഭിഷേകം, കലശപൂജ, കലശാഭിഷേകം, സമൂഹ പ്രാർത്ഥന, അന്നദാനം, കുട്ടികളുടെ കലാപരിപാടികൾ, ദീപാരാധന, ദീപക്കാഴ്ച, ഗാനമേള എന്നിവയും നടന്നു.