പത്തനംതിട്ട : നഗരസഭയിലെ വാർഡ് തലത്തിലെ ആദ്യത്തെ ആർ ആർ ആർ സെന്റർ പതിനാറാം വാർഡിൽ ആരംഭിച്ചു. ഉപയോഗിക്കാത്തതോ ഉപയോഗിച്ചതോ ആയതും മറ്റുള്ളവർക്ക് ഉപയോഗപ്രദമായതുമായ വസ്തുക്കൾ കൈമാറുന്നതിന് വാർഡിലെ ജനങ്ങൾക്ക് റെഡ്യൂസ് റീയൂസ് റീസൈക്കിൾ സെന്ററിൽ (ആർ ആർ ആർ സെന്റർ ) നൽകാവുന്നതാണ്. കേന്ദ്ര പാർപ്പിട നഗരകാര്യ വകുപ്പിന്റെ “മേരി ലൈഫ് , മേരേ സ്വച്‌ഛ് ശഹർ ” കാമ്പെയ്ൻ, സംസ്ഥാന സർക്കാരിന്റെ “മാലിന്യമുക്തം നവകേരളം ” എന്നീ പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്.
തങ്ങൾക്ക് ഉപയോഗപ്രദമല്ലാത്ത എന്നാൽ മറ്റുള്ളവർക്ക് ഉപയോഗിക്കാവുന്ന ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇലക്ടിക്കൽ ഉപകരണങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, ചെരുപ്പുകൾ, തുണിത്തരങ്ങൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് ആർ ആർ ആർ സെന്ററിലൂടെ കൈമാറാവുന്നതും ആവശ്യമുള്ളവ എടുക്കാവുന്നതുമാണ്.
ആർ ആർ ആർ സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് നിർവഹിച്ചു. എഡിഎസ് പ്രസിഡന്റ് ഉഷ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ സന്ധ്യ പനക്കൽ, ജയ കലോഷ്, ബിന്ദു ഉദയൻ, അശ്വതി മുരളി, ഉഷ ചന്ദ്രശേഖരൻ, വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ലിപ്സി, ജിൻസി മുതലായവർ പങ്കെടുത്തു.
ആരംഭ ദിവസം തന്നെ വാർഡിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തുണിത്തരങ്ങൾ, ബാഗുകൾ, പുസ്തകങ്ങൾ എന്നിവ കൈമാറി. ഇത്തരത്തിൽ കൈമാറി കിട്ടുന്ന സാധനസാമഗ്രികൾ എ.ഡി.എസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അർഹരായ ആളുകളിലേക്ക് എത്തിച്ചു നൽകും. എല്ലാ ദിവസങ്ങളിലും സാധനങ്ങൾ കൈമാറുന്നതിനനും ആവശ്യക്കാർക്ക് എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. 8921000592 ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033