പത്തനംതിട്ട : മാലിന്യമുക്ത നവകേരളത്തിന്റേയും ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിന്റെയും ഭാഗമായി ജില്ലയിലെ ആദ്യത്തെ വിദ്യാലയ ഹരിതസഭയ്ക്ക് നഗരസഭയിൽ തുടക്കമായി. സ്കൂളുകളെ ഹരിത വിദ്യാലയമാക്കുന്നത് ലക്ഷ്യമിട്ട് ആവിഷ്കരിച്ച വിദ്യാലയ ഹരിതസഭ ആനപ്പാറ ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂളിൽ നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്തിയെടുത്ത് ജീവിത മൂല്യമാക്കി മാറ്റാൻ വിദ്യാലയ ഹരിത സഭകളിലൂടെ സാധിക്കും.
ജൈവ മാലിന്യ സംസ്കരണത്തിൽ കിച്ചൻ ബിന്നിന്റെ ഉപയോഗം വർദ്ധിപ്പിക്കുവാനും അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനാംഗങ്ങൾ വഴി സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കുവാനും ഇതിലൂടെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ക്യാമ്പയിൻ ലക്ഷ്യം വെക്കുന്ന വീടുകളിലെ ഹരിതചട്ടം കൃത്യമായി പാലിക്കപെടുന്നുണ്ട് എന്നുറപ്പാക്കാനും ഇതിലൂടെ കഴിയും. ജില്ലയിലെ പ്രഥമ ഹരിത വിദ്യാലയമായി ആനപ്പാറ എൽ പി സ്‌കൂളിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ ബ്രാന്റ് അംബാസഡർമാരായി എല്ലാ വിദ്യാർത്ഥികളും മാറണമെന്നും വരും നാളുകളിൽ പത്തനംതിട്ട നഗരസഭയ്ക്ക് കീഴിലെ എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ വാർഡ് കൗൺസിലർ ശൈലജ എസ്, സ്‌കൂൾ പ്രധാനാധ്യാപിക ജെസി ഡാനിയൽ, നഗരസഭാ സെക്രട്ടറി സജിത്കുമാർ, പി ടി എ പ്രസിഡന്റ് എസ് മുഹമ്മദ് റാഷീദ്, ക്ളീൻ സിറ്റി മാനേജർ വിനോദ്, ഗ്രീൻ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033