മല്ലപ്പള്ളി : വലിയപാലത്തിനോട് ചേർന്ന് കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുന്നതിനായി സ്ഥാപിച്ച നടപ്പാലം കാടുമൂടി. നടപ്പാലത്തിന്റെ ഇരു വശങ്ങളിലും കാട് പടർന്നുപിടിച്ചിരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് ദുരിതമായിരിക്കുകയാണ്. നടപ്പാലത്തിലൂടെ പോകുന്നവർ വള്ളി പടർപ്പിൽ തട്ടി വീഴാതിരിക്കാൻ ഏറെ പ്രയാസപ്പെട്ടു വേണം ഇതുവഴി നടക്കാൻ. വലിയ പാലത്തിന് വീതി കുറവായതിനാൽ കാൽ നടയാത്രകാർക്കു സുരക്ഷിത യാത്രക്ക് നിർമ്മിച്ച പാലത്തിലൂടെ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയിലെത്തിയിട്ടും കാട് നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലെത്തിയ തകിടുകളിൽ ഭൂരിഭാഗത്തും തുരുമ്പും വ്യാപിച്ചു. പലയിടത്തും ഇരുമ്പു തകിടുകൾ വെൽഡിങ് ഇളകി വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന നടപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.