കോന്നി: വന്യമൃഗ ഉപദ്രവത്തിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കാൻ വനം വകുപ്പ് പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം )ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായുള്ള നിയോജകമണ്ഡലം നേതൃത്വ ക്യാമ്പ് കോന്നിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചട്ടങ്ങളും വകുപ്പുകളും തലനാരിഴ കീറി എങ്ങനെ മനുഷ്യരെ രക്ഷിക്കാൻ കഴിയും എന്നാണ് വനം വകുപ്പ് നോക്കേണ്ടത്. അല്ലാതെ ജനങ്ങളെ ഉപദ്രവിക്കുവാൻ വനം വകുപ്പ് ശ്രമിക്കരുത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുവാൻ തീരുമാനിച്ചു.
ജൂലൈയിൽ വാർഡ് മണ്ഡലം കൺവെൻഷനുകൾ നടത്തും. ജോസ് പി സി അധ്യക്ഷത വഹിച്ചു. റഷീദ് മുളന്തറ,സന്തോഷ് കുമാർ വി കെ, രാജീസ് കൊട്ടാരം, ജെയിംസ് തോമസ്, സാംകുട്ടി പി എസ്, ഇ എം ജോൺ, യൂസഫ് എം, രാജൻ ഉതുപ്പാൻ, റെജി തോമസ്, ജോൺസൺ മൈലപ്ര, വർഗീസ് എം എസ്, ലിനു കുളങ്ങര, ബാബു കാവടശ്ശേരിൽ, സണ്ണി ജോർജ്ജ്, അനിയൻ പത്തിയത്ത്, രാജു പി സി, ബിജുമോൻ കെ ജെ, ഷിബു കോയിക്കലേത്ത്, എന്നിവർ പ്രസംഗിച്ചു.