കോന്നി : സീതത്തോട് ആങ്ങമൂഴിയിൽ ചാരായം വാറ്റുന്നതനായി സൂക്ഷിച്ചിരുന്ന കോട പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ എസ് ഷിജുവിൻ്റെ നേതൃത്ത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടി.
ആങ്ങമൂഴി മുറിയിൽകൊച്ചാണ്ടി പുന്നക്കൽ വീട്ടിൽ കണ്ണ് ബിജു എന്ന് അറിയപ്പെടുന്ന ബിജു താമസിക്കുന്ന വീടിൻ്റെ സമീപം പാറക്കൂട്ടങ്ങൾക്കും വള്ളിപടർപ്പുകൾക്കും ഇടയിലായി സൂക്ഷിച്ചിരുന്ന 555 ലിറ്റർ കോടയാണ് എക്സൈസ് പിടിച്ചെടുത്തത്.
സംഭവത്തിൽ ബിജുവിൻ്റെ പേരിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.എന്നാൽ പ്രതിയെ പിടികൂടിയിട്ടില്ല.പത്തനംതിട്ട എക്സൈസ് ഇൻ്റലിജൻസ് ആൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പക്ടർ ജെ ജലാലുദീൻ കുഞ്ഞിൻ്റെ നേതൃത്ത്വത്തിൽ ഉള്ള ഇൻ്റലിജൻസ് ടീമും ചിറ്റാർ എക്സൈസ് റേഞ്ച് പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു.