തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ദേവപ്രശ്‌ന പരിഹാര ക്രിയകളുടെ നാലാം ഘട്ട പ്രവർത്തനങ്ങൾ അടിയന്തിരമായി തുടങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ അധ്യക്ഷത്തിൽ കൂടിയ പ്രത്യേക ബോർഡ് യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ പരിഹാരക്രിയകൾ വിശദമായി ചർച്ച ചെയ്തതിൽ കൊടിമരത്തിനുള്ള മരം മുറിക്കുന്നതിന് മുന്നോടിയായി ഒരു മാസത്തിനകം ബന്ധപ്പെട്ട മരാമത്ത് ജോലികൾ പൂർത്തിയാക്കും.
മുൻപ് നിലനിന്നിരുന്ന ശൗചാലയം അടിയന്തിരമായി പുനർനിർമ്മിക്കുക, ജലവന്തി കുളം മാലിന്യ മുക്തമാക്കി ശുദ്ധികരിക്കുക, നാലമ്പലകത്തിനുള്ളിൽ അറ്റകുറ്റപണികൾ, ഉപദേവനായ കുരയപ്പസ്വാമിയുടെ സങ്കേതം യഥാവിധി ജീർണ്ണോദ്ധാരണം നടത്തുക, ചംക്രോത്ത് മഠം, ദ്വാദശി മഠം എന്നിവയുടെ അറ്റകുറ്റപണികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂർത്തികരിക്കുക.
പരിഹാരക്രിയകൾക്ക് ശേഷം കൊടിമരത്തിനുള്ള മരം മുറിക്കൽ, പ്രദക്ഷിണ വഴി, ശ്രീബലി പന്തൽ, ക്ഷേത്രത്തിൻ്റെ പുറത്തുള്ള കുളത്തിൻ്റെ പുനരുദ്ധാരണം, കഥകളി മണ്ഡപം, കൊടിമര പ്രതിഷ്ഠ എന്നീ ജോലികളാണ് പദ്ധതിയിലുള്ളത്. യോഗത്തിൽ ബോർഡ് അംഗങ്ങളായ എസ് എസ് ജീവൻ, സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബിഎസ്.പ്രകാശ്, ദേവസ്വം സെക്രട്ടറി ജി. ബൈജു, ചീഫ്. എൻജിനീയർ അജിത്ത് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ വിജയമോഹൻ, അസിസ്റ്റന്റ് കമ്മീഷണർ ഇൻ ചാർജ് അർച്ച, സബ് ഗ്രൂപ്പ് ഓഫീസർ ജി. ഹരികുമാർ, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് എം. മോഹൻ നായർ, സെക്രട്ടറി ബി.ജെ സനൽ കുമാർ, അംഗങ്ങളായ ഷാബു, വിജയൻ ഇടത്തറ, വിഷ്ണു എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033